സ്‌കൂളില്‍ അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തണം:കോടതി

ഒരു സന്നദ്ധ സംഘടന നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയില്‍ ആണ് കോടതി സര്‍ക്കാറുകള്‍ക്ക് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ജസ്റ്റിസ് കെഎസ് രാധാകൃഷ്‌ണന്‍ അടങ്ങുന്ന ബെഞ്ചിന്റേത് ആണ് നിര്‍ദ്ദേശം. ഉത്തരവ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സ്വകാര്യ സ്‌കൂളുകള്‍ക്കും ഒരുപോലെ ബാധകമാണ്.
കുടിവെള്ളം, ടോയ്‌ലറ്റ് എന്നിവയ്‌ക്കുള്ള സ്ഥിരം സംവിധാനം ആണ് ഏര്‍പ്പെടുത്തേണ്ടത്. ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ട് മാത്രം പെണ്‍കുട്ടികളെ സ്‌കൂളില്‍ വിടാന്‍ മടിക്കുന്ന മാതാപിതാക്കള്‍ ഉണ്ട് എന്ന് കോടതി നിരൂക്ഷിച്ചു.
ഭരണ ഘടന അനുശാസിക്കുന്ന നിര്‍ബന്ധ വിദ്യാഭ്യാസം എന്ന കുട്ടികളുടെ അവകാശത്തിന്റെ നിഷേധം കൂടിയാണ് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കുന്നതിലൂടെ ചെയ്‌തിരിക്കുന്നത് എന്നും കോടതി അഭിപ്രായപ്പെട്ടു.
കോടതിയുടെ നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ വീഴ്‌ച വരുത്തുന്ന സ്‌കൂളുകള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അനുമതി നല്‍കിയിണ്ടുണ്ട് കോടതി. അതുപോലെ കോടതിയുടെ ഈ ഉത്തരവ് പാലിക്കാതിരുന്നാല്‍ അത് ഗൗരവമായി കാണും എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തു കോടതി.












Click it and Unblock the Notifications