കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില്‍ക്കുന്നത് 2രൂപ ലാഭത്തില്‍

  • By Nisha Bose
Google Oneindia Malayalam News

Petrol
മുംബൈ: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതോടെ എണ്ണക്കമ്പനികള്‍ക്ക് പെട്രോള്‍ ലിറ്ററിനു രണ്ടു രൂപയുടെ ലാഭം കിട്ടുന്നതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 16 മുതല്‍ കമ്പനികള്‍ക്ക് ഈ ലാഭം ലഭിച്ചു കൊണ്ടിരിക്കുകയാണ്.

രണ്ടാഴ്ചയിലൊരിക്കല്‍ രാജ്യാന്തരവിപണിയിലെ വിലയുടെ അടിസ്ഥാനത്തില്‍ പെട്രോളിന്റെ വില പുതുക്കി നിശ്ചയിക്കാന്‍ അധികാരം നല്‍കിയിട്ടുണ്ടെങ്കിലും പെട്രോളിന് വിലകുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല.

ഡീസല്‍, പാചകവാതകം തുടങ്ങി സര്‍വ്വത്ര മേഖലയിലും വിലക്കയറ്റമുണ്ടായതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ജനത്തിന് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിയ്ക്കുകയാണ് എണ്ണക്കമ്പനികള്‍. ക്രൂഡ് ഓയിലിന്റെ വില ഒരു ഡോളര്‍ കുറഞ്ഞാല്‍ പെട്രോള്‍ ലിറ്ററിന് 33 പൈസ കുറയും. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ 3.74 ഡോളറിന്റെ കുറവാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. ഇതിന് പുറമേ ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടുകയും ചെയ്തു.

രാജ്യാന്തര വിപണിയിലെ വിലയെ അടിസ്ഥാനമാക്കി രണ്ടാഴ്ച കൂടുമ്പോള്‍ പെട്രോളിന്റെ വില പുതുക്കി നിശ്ചയിക്കണമെന്നാണ് തീരുമാനം. രാജ്യാന്തര വിപണിയില്‍ വില വര്‍ധിക്കുമ്പോഴെല്ലാം എണ്ണകമ്പനികള്‍ കൃത്യമായി നിരക്ക് പുതുക്കാറുണ്ട്. ഇതനുസരിച്ച് കഴിഞ്ഞ മുപ്പതിന് എണ്ണക്കമ്പനികള്‍ വിലകുറയ്‌ക്കേണ്ടതായിരുന്നു.

English summary
The Oil marketing companies (OMCs) are not passing the benefits on petrol to the consumers even after pocketing a profit of Rs 2 per litre on petrol, a the Times of India reported on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X