Get Updates
Get notified of breaking news, exclusive insights, and must-see stories!

പേഴ്‌സണല്‍ ലോണിനു പകരം എന്ത്?

എപ്പോഴാണ് സാമ്പത്തിക ആവശ്യങ്ങള്‍ ഉണ്ടാവുകയെന്ന് പറയുവാന്‍ സാധിക്കില്ല. പലരും പണം ആവശ്യം വരുമ്പോള്‍ വ്യക്തിഗത വായ്പകള്‍ക്കായി ബാങ്കുകളെ സമീപിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ 15 മുതല്‍ 24 ശതമാനം വരെ പലിശ വരുന്ന ഇത്തരം ലോണുകള്‍ ചിലര്‍ക്കെങ്കിലും കെണിയായി മാറാറുണ്ട്. പേഴ്‌സണല്‍ ലോണെടുക്കുന്നതിനു മുമ്പ് എന്തൊക്കെ സാധ്യതകള്‍ പരിശോധിക്കണം.

ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്നതും ഏറ്റവും ചെലവ് കുറഞ്ഞതുമായ മാര്‍ഗ്ഗം ഇതാണ്. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 4ശതമാനം പലിശനിരക്കില്‍ വരെ വായ്പ നേടാനാകും. സ്വര്‍ണം കൂടുതല്‍ സുരക്ഷിതമാകുന്നതോടൊപ്പം സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാനും സാധിക്കും.

സ്വര്‍ണ വായ്പ

സ്വര്‍ണ വായ്പ

ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്നതും ഏറ്റവും ചെലവ് കുറഞ്ഞതുമായ മാര്‍ഗ്ഗം ഇതാണ്. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 4ശതമാനം പലിശനിരക്കില്‍ വരെ വായ്പ നേടാനാകും. സ്വര്‍ണം കൂടുതല്‍ സുരക്ഷിതമാകുന്നതോടൊപ്പം സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാനും സാധിക്കും.

ഇന്‍ഷുറന്‍സ് ലോണുകള്‍

ഇന്‍ഷുറന്‍സ് ലോണുകള്‍

ഒരേ സമയവും നിക്ഷേപവും സുരക്ഷിതത്വവുമാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ പ്രദാനം ചെയ്യുന്നത്. ആവശ്യഘട്ടത്തില്‍ ഇവ സെക്യൂരിറ്റിയായി നല്‍കി പണം സ്വന്തമാക്കാനും സാധിക്കും. 9 മുതല്‍ 13 ശതമാനം വരെയാണ് പലിശ.

ഫിക്‌സഡ് ഡിപ്പോസിറ്റ് വായ്പ

ഫിക്‌സഡ് ഡിപ്പോസിറ്റ് വായ്പ

മകളുടെ കല്യാണത്തിനോ റിട്ടയര്‍മെന്റ് കണക്കാക്കിയോ ഫിക്‌സഡ് ചെയ്തുവെച്ച പണം എടുക്കാതെ താല്‍ക്കാലികമായുള്ള സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. നിക്ഷേപ തുകയുടെ 75 മുതല്‍ 85 ശതമാനം വരെ ബാങ്കുകള്‍ വായ്പ നല്‍കും. ഫിക്‌സഡ് നിക്ഷേപത്തിനു ലഭിക്കുന്ന പലിശയേക്കാള്‍ ഒന്നോ രണ്ടോ ശതമാനം കൂടുതല്‍ നല്‍കേണ്ടി വരുമെന്ന് മാത്രം

വസ്തു പണയം നല്‍കിയുള്ള വായ്പ

വസ്തു പണയം നല്‍കിയുള്ള വായ്പ

സാമ്പത്തികാവശ്യം വരുമ്പോള്‍ വസ്തുപണയം വെച്ച് പണം സ്വന്തമാക്കാന്‍ സാധിക്കും. 12 മുതല്‍ 16 ശതമാനം വരെ മാത്രമേ വായ്പ പലിശ നല്‍കേണ്ടതുള്ളൂ. വായ്പ കഴിയുമ്പോഴേക്കും വസ്തുവിന്റെ മൂല്യത്തിലും വര്‍ധനവുണ്ടാകും. ആവശ്യം നിറവേറ്റാന്‍ സ്ഥലം വില്‍ക്കേണ്ടി വന്നില്ലല്ലോ എന്ന് ചിന്തിക്കണം.

നിക്ഷേപ ഗ്യാരണ്ടിയില്‍ വായ്പ

നിക്ഷേപ ഗ്യാരണ്ടിയില്‍ വായ്പ

ഷെയറിലും മ്യൂച്ചല്‍ഫണ്ടിലും നിക്ഷേപിച്ചിട്ടുള്ള തുക ജാമ്യമായി നല്‍കിയും പണം സ്വന്തമാക്കാന്‍ സാധിക്കും. സാമ്പത്തിക ആവശ്യത്തിന്റെ പേരില്‍ കുറഞ്ഞ വിലയ്ക്ക് അവ വില്‍ക്കേണ്ടി വരില്ലെന്ന് ചുരുക്കം.

കമ്പനിയില്‍ നിന്നു കടംവാങ്ങാം

കമ്പനിയില്‍ നിന്നു കടംവാങ്ങാം

സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി ഉടമയെ സമീപിക്കുന്നതിലും തെറ്റില്ല. ശമ്പളത്തില്‍ നിന്നും എല്ലാ മാസവും കൃത്യമായി കട്ട് ചെയ്‌തെടുക്കാമെന്ന കരാറില്‍ ജീവനക്കാരെ സഹായിക്കാന്‍ തയ്യാറാകുന്ന കമ്പനികളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+