പെട്രോളിന് വില കുറയ്ക്കാന്‍ മടി

അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതിനാല്‍ പെട്രോള്‍ വില ലിറ്ററിന് 1.6 രൂപ ലാഭത്തിലാണ് എണ്ണക്കമ്പനികള്‍ വില്‍പന നടത്തുന്നത്. അമേരിക്കന്‍ ഡോളറിനെതിരെ ബുധനാഴ്ച രൂപയുടെ മൂല്യം അഞ്ചു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതിനാല്‍ നിലവില്‍ പെട്രോള്‍ വില്പന ലാഭത്തിലായിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ നേരിയ കുറവുണ്ടായതും ആശ്വാസം പകര്‍ന്നു.
എന്നാല്‍ വില കുറയ്ക്കുന്ന കാര്യത്തില്‍ ധൃതി വേണ്ടെന്ന നിലപാടിലാണ് കമ്പനികള്‍. രണ്ടാഴ്ച കൂടി വിപണി സാഹചര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷം വില കുറച്ചാല്‍ മതിയെന്നാണ് തീരുമാനം. അന്താരാഷ്ട്ര വിപണി നിലവാരമനുസരിച്ച് ലാഭവും നഷ്ടവുമില്ലാതെയാണ് പെട്രോള്‍ വില നിര്‍ണയിക്കുന്നതെന്ന എണ്ണക്കമ്പനികളുടെ വാദത്തിന് വിരുദ്ധമാണിത്. മുന്‍ നഷ്ടം നികത്തുന്നതിനുവേണ്ടിയാണ് ലാഭം ഉപഭോക്താക്കള്‍ക്ക് നല്‍കാതിരിക്കുന്നതെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഒക്‌റ്റോബര്‍ ഒന്നു മുതല്‍ പെട്രോള്‍ ലിറ്ററിന് 1.60 രൂപ ലാഭത്തിലാണ് എണ്ണക്കമ്പനികള്‍ വില്‍ക്കുന്നത്. ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേ പം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതോടെ രൂപയുടെ മൂല്യം അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.
നടപ്പു സാമ്പത്തികവര്‍ഷം പെട്രോള്‍ വില്‍പനയില്‍ 6000 കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ, ഡോളറിന് 55 രൂപക്ക് മുകളിലായിരുന്ന രൂപയുടെ മൂല്യം ഇപ്പോള്‍ 52 രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 116 ഡോളര്‍ എന്നത് 112 ഡോളറായി കുറയുകയും ചെയ്തു.












Click it and Unblock the Notifications