കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതിനിരക്ക് ഇനിയും കൂട്ടണമെന്ന്

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: ട്രെയിന്‍, വൈദ്യുതി നിരക്കുകള്‍ ഇനിയും കൂട്ടണമെന്ന് ദീപക് പരേഖ് അദ്ധ്യക്ഷനായുള്ള അടിസ്ഥാനസൗകര്യ ധനസഹായത്തിനുള്ള ഉന്നതതല സമിതി. അടിസ്ഥാന സൗകര്യമേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കണമെങ്കില്‍ നിരക്ക് വര്‍ധന അനിവാര്യമാണ്. പന്ത്രണ്ടാം
പഞ്ചവത്സര പദ്ധതിക്കാലത്ത് അടിസ്ഥാന സൗകര്യ മേഖലയില്‍ 51.46 കോടി രൂപയുടെ നിക്ഷേപം ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് ആസൂത്രണ കമ്മിഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയും ദീപക് പരേഖും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വകാര്യ മേഖലയില്‍ നിന്ന് പന്ത്രണ്ടാം പദ്ധതിക്കാലത്ത് 47 ശതമാനം നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിച്ചു കഴിഞ്ഞതായും ഇരുവരും അറിയിച്ചു.

ടെലികോം മേഖലയില്‍ നൂറുശതമാനം വിദേശ നിക്ഷേപം വേണമെന്നതാണ് കമ്മിറ്റിയുടെ മറ്റൊരു ശുപാര്‍ശ. ഇപ്പോള്‍ ഇത് 74 ശതമാനമാണ്. പ്രകൃതിവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. വിമാനത്താവളങ്ങള്‍ക്കുള്ള നിര്‍മ്മാണ അനുമതി വൈകിയ്ക്കരുത്. ഈ സാമ്പത്തിക വര്‍ഷം തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.

കടുത്ത സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കേല്‍ക്കര്‍ കമ്മിറ്റിയും മുന്‍പ് ശുപാര്‍ശ ചെയ്തിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ പ്രതിസന്ധി തരണം ചെയ്യാന്‍ സബ്‌സിഡികള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കണമെന്നാവശ്യപ്പെട്ട കേല്‍ക്കര്‍ കമ്മിറ്റി ഉടന്‍തന്നെ പാചകവാതകസിലിണ്ടറിന് 50 രൂപയും ഡീസലിനു ലിറ്ററിനു നാലു രൂപയും മണ്ണെണ്ണയ്ക്ക് രണ്ടു രൂപയും ഉടന്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശ നല്‍കി. സര്‍വ്വ മേഖലയിലും വിലക്കയറ്റമുണ്ടായതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുമ്പോഴാണ് ഉന്നതതല സമിതി ഇത്തരമൊരു ശുപാര്‍ശ മുന്നോട്ടു വച്ചിരിക്കുന്നത്.

English summary
Suggesting big-ticket reforms to attract investment in the infrastructure sector, a high-level committee, on Wednesday, recommended increasing electricity charges and rail fares.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X