കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളം:ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും

  • By Shabnam Aarif
Google Oneindia Malayalam News

Koodankulam Nuclear Plant
ദില്ലി: തമിഴ്‌നാട്ടില്‍ കൂടുംകുളം ആണവ നിലയത്തിന്‌ എതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയില്‍, ഈ ആണവ നിലയത്തിന്‌ എതിരായ ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്‌ച പരിഗണിക്കും.

ആണവ നിലയം പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്‌ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതം ആണ്‌ എന്ന്‌ കാണിച്ച്‌ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയാണ്‌ കോടതി പരിഗണിക്കാനിരിക്കുന്നത്‌. ഈ ആണവ നിലയത്തിന്‌ പാരിസിഥിതിക അനുമതി ലഭിച്ചിട്ടില്ല എന്നും ഹര്‍ജിയില്‍ പറയുന്നു.

ഈ ഹര്‍ജി കോടതി പരിഗണിക്കുമ്പോള്‍ വനം പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ടുള്ള മന്ത്രാലയത്തിന്റെ നിലപാട്‌ അറിയിച്ചേക്കും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ കൂടംകുളം ആണവ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ടി വരും എന്ന്‌ സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര, ജസ്റ്റിസ്‌ കെഎസ്‌ രാധാകൃഷ്‌ണന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ്‌ കൂടംകുളത്തിന്‌ എതിരായ ഹര്‍ജി പരിഗണിക്കുന്നത്‌.

ഇതിനിടയിലും കൂടംകുളം ആണവനിലയം പ്രവര്‍ത്തനം ആരംഭിച്ചാല്‍ പരിസരവാസികള്‍ക്ക്‌ ഉണ്ടായേക്കാവുന്ന മലിനീകരണ, പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കും, അവ സൃഷ്ടിച്ചേക്കാവുന്ന ആരോഗ്യ, സാമൂഹ്യ വിപത്തുക്കള്‍ക്കും എതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്‌.

കൂടംകുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്‌ക്കുന്നത്‌ നിര്‍ത്തലാക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ ഗ്രാമവാസികള്‍ പൊലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ച്‌ നടത്തിയ പ്രതിഷേധ പ്രകടനം ലാത്തിച്ചാര്‍ജിലാണ്‌ കലാശിച്ചത്‌. ഉപരോധത്തില്‍ പങ്കെടുത്ത ഗ്രാമവാസികള്‍ക്ക്‌ നേരെ പൊലീസ്‌ നിറയൊഴിച്ചപ്പോള്‍ ഒരാള്‍ മരിക്കുകയും ചെയ്‌തിരുന്നു.ആണവ നിലയത്തിന്‌ എതിരെ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയ സമരക്കാരെ പൊലീസ്‌ ആക്രമിച്ചു എന്ന വാര്‍ത്ത പരന്നതിനെ തുടന്നാണ്‌ ആയിരത്തോളം മുക്കുവര്‍ തൂത്തുക്കുടിയിലെ മണപ്പാട്ട്‌ റോഡ്‌ ഉപരോധിക്കാന്‍ ശ്രമിച്ചത്‌.

കൂടംകുളത്തെ ആണവ നിലയം മുക്കുവരുടെ ഉപജീവന മാര്‍ഗത്തെ ഒരു തരത്തിലും ബാധിക്കില്ല എന്ന്‌ ഉറപ്പ്‌ നല്‍കിയ തമിഴ്‌നാട്‌ മുഖ്യമന്ത്രി സമര സമിതിയുടെ മായാവലയത്തില്‍ അകപ്പെട്ട്‌ പോകരുത്‌ എന്ന്‌ മുക്കുവര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു. പൊലീസ്‌ വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്‌ അഞ്ചു ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ച ശേഷമാണ്‌ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞു.

English summary
The Supreme Court will consider the petition against the Koodankulam Nuclear Plant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X