പാര്‍ലമെന്ററി സമിതിയില്‍ അഴിമതി വീരന്മാര്

ഡിഎംകെയെ പ്രതിനിധീകരിച്ച് ഊര്‍ജ്ജ സംബന്ധിയായ വിഷയങ്ങള്‍ പഠിക്കുന്ന പാര്‍ലമെന്ററി സമിതിയിലേക്കാണ് എ രാജയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
വിദേശകാര്യ പാര്‍ലമെന്ററി സമിതിയിലെ കോണ്‍ഗ്രസ് പ്രതിനിധിയാണ് സുരേഷ് കല്‍മാഡി. കോമണ്‍വെല്‍ത്ത് അഴിമതി കേസില്‍ പെട്ട് ജയിലില്‍ കഴിയുകയായിരുന്ന സുരേഷ് കല്‍മാഡിക്ക് 2012 ജനുവരി 19ന് ജാമ്യം ലഭിച്ചിരുന്നു. ഒന്‍പത് മാസക്കാലം ആണ് കല്‍മാഡി ജയിലില്‍ കഴിഞ്ഞത്.
കല്‍മാഡി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടില്ല, അദ്ദേഹത്തെ സസ്പെന്റ് ചെയ്തിട്ടേ ഉള്ളൂ. കല്‍മാഡിയെ സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെ ന്യാീകരിച്ച് പാര്‍ലമെന്ററി കാര്യ മന്ത്രി പവന് ബന്‍സല്‍ പറഞ്ഞതാണ് ഇത്.
2ജി സ്പെക്ട്രം അഴിമതി കേസില്‍ പെട്ട് അകത്തായ എ രാജ ഈ വര്‍ഷം മെയ് 15ന് ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2011 ഫെബ്രുവരി 2നായിരുന്നു രാജ അറസ്റ്റ് ചെയ്യപ്പെട്ടത്. നിയമ വിരുദ്ധമായി 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ വിതരണം ചെയ്ത് സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്മുണ്ടാക്കി എന്നതാണ് രാജക്കെതിരെ നിലവിലുള്ള കേസ്.
അതുപോലെ 2ജി സ്പെക്ട്രം അഴിമതി കേസില്‍ ആരോപണ വിധേയയായ ജയിലില്‍ കഴിയേണ്ടി വന്ന സാഹിത്യകാരിയും ഡിഎംകെ നേതാവുമായ കനിമൊഴിയും പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
ആഭ്യന്തര കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിയിലേക്കാണ് കനിമൊഴി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതിയില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി നേതാവി യശ്വന്ത് സിന്‍ഹയാണ് സമിതിയുടെ തലവന്‍.
പാര്‍ലമെന്ററി സമിതിയുടെ കാലാവധി രണ്ട് വര്‍ഷക്കാലം ആണ്. സാധാരണ 30 അംഗങ്ങളാണ് പാര്‍മെന്ററി സമിതിയില്‍ ഉണ്ടാകാറ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications