കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്ററി സമിതിയില്‍ അഴിമതി വീരന്‍മാര്‍

  • By Shabnam Aarif
Google Oneindia Malayalam News

A Raja
ദില്ലി: രണ്ട്‌ അഴിമതി വീരന്‍മാര്‍ പാര്‍ലമെന്ററി സമിതിയിലേക്ക്‌. 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ പെട്ട്‌ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ കേന്ദ്ര ടെലികോം മന്ത്രിയായ എ രാജ, കോമണ്‍വെല്‍ത്ത്‌ അഴിമതി കേസിലെ മുഖ്യ പ്രതിയായ സുരേഷ്‌ കല്‍മാഡി എന്നിവരുടെ പേരുകളാണ്‌ പാര്‍ലമെന്ററി കമ്മറ്റികളിലേക്ക്‌ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌.

ഡിഎംകെയെ പ്രതിനിധീകരിച്ച്‌ ഊര്‍ജ്ജ സംബന്ധിയായ വിഷയങ്ങള്‍ പഠിക്കുന്ന പാര്‍ലമെന്ററി സമിതിയിലേക്കാണ്‌ എ രാജയുടെ പേര്‌ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌.

വിദേശകാര്യ പാര്‍ലമെന്ററി സമിതിയിലെ കോണ്‍ഗ്രസ്‌ പ്രതിനിധിയാണ്‌ സുരേഷ്‌ കല്‍മാഡി. കോമണ്‍വെല്‍ത്ത്‌ അഴിമതി കേസില്‍ പെട്ട്‌ ജയിലില്‍ കഴിയുകയായിരുന്ന സുരേഷ്‌ കല്‍മാഡിക്ക്‌ 2012 ജനുവരി 19ന്‌ ജാമ്യം ലഭിച്ചിരുന്നു. ഒന്‍പത്‌ മാസക്കാലം ആണ്‌ കല്‍മാഡി ജയിലില്‍ കഴിഞ്ഞത്‌.

കല്‍മാഡി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടില്ല, അദ്ദേഹത്തെ സസ്‌പെന്റ്‌ ചെയ്‌തിട്ടേ ഉള്ളൂ. കല്‍മാഡിയെ സമിതിയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്‌തതിനെ ന്യാീകരിച്ച്‌ പാര്‍ലമെന്ററി കാര്യ മന്ത്രി പവന്‍ ബന്‍സല്‍ പറഞ്ഞതാണ്‌ ഇത്‌.

2ജി സ്‌പെക്ട്രം അഴിമതി കേസില്‍ പെട്ട്‌ അകത്തായ എ രാജ ഈ വര്‍ഷം മെയ്‌ 15ന്‌ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്‌. 2011 ഫെബ്രുവരി 2നായിരുന്നു രാജ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. നിയമ വിരുദ്ധമായി 2ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ വിതരണം ചെയ്‌ത്‌ സര്‍ക്കാര്‍ ഖജനാവിന്‌ 1.76 ലക്ഷം കോടി രൂപയുടെ നഷ്‌മുണ്ടാക്കി എന്നതാണ്‌ രാജക്കെതിരെ നിലവിലുള്ള കേസ്‌.

അതുപോലെ 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ ആരോപണ വിധേയയായ ജയിലില്‍ കഴിയേണ്ടി വന്ന സാഹിത്യകാരിയും ഡിഎംകെ നേതാവുമായ കനിമൊഴിയും പാര്‍ലമെന്റ്‌ സ്റ്റാന്റിങ്‌ കമ്മറ്റിയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്‌.

ആഭ്യന്തര കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിയിലേക്കാണ്‌ കനിമൊഴി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്‌.

കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതിയില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി നേതാവി യശ്വന്ത്‌ സിന്‍ഹയാണ്‌ സമിതിയുടെ തലവന്‍.

പാര്‍ലമെന്ററി സമിതിയുടെ കാലാവധി രണ്ട്‌ വര്‍ഷക്കാലം ആണ്‌. സാധാരണ 30 അംഗങ്ങളാണ്‌ പാര്‍മെന്ററി സമിതിയില്‍ ഉണ്ടാകാറ്‌.

English summary
A Raja and Suresh Kalmadi are Lok Sabha MPs, have been nominated to important parliamentary committees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X