പൃഥി 2 മിസൈല്‍ പരീക്ഷണം വിജയം

വ്യാഴാഴ്ച രാവിലെ 9.07ന് ചാന്ദിപ്പൂരിലെ വിക്ഷേപണത്തറയില്‍ നിന്നും ആണ് പൃഥി 2 വീണ്ടും പരീക്ഷിച്ചത്. ദൗത്യത്തില്‍ ലക്ഷ്യമിട്ടിരുന്നതെല്ലാം അതേപടി നടപ്പാക്കാനായി എന്നും പരീക്ഷണം പൂര്‍ണ വിജയം ആയിരുന്നു എന്നും ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് അധികൃതര്‍ അറിയിച്ചു.
പൃഥി ഇതിനു മുമ്പും നിരവധി തവണ പരീക്ഷിച്ചിട്ടുണ്ട്. 2012 ആഗസ്ത് 25നായിരുന്നു അവസാനമായി പരീക്ഷിച്ചത്. ഒമ്പത് മീറ്റര്‍ നീളവും ഒരു മീറ്റര്‍ വിസ്താരവും ഉള്ള പൃഥി 2 അഞ്ഞൂറ് കിലോ സ്ഫോടക വസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്.
ഇന്ത്യയുടെ പ്രതിരോധ ആവശ്യത്തിനായി ആണ് പൃഥി 2ന് നിര്‍മ്മിച്ചിരിക്കുന്നത്. പരീക്ഷണം പൂര്‍ത്തിയാക്കി നേരത്തെ സായുധ സേനയ്ക്ക് കൈമാറിയിരുന്ന ഈ മിസൈല്ഡ കരസേനാംഗങ്ങളുടെ പരിശീലനത്തിനായാണ് ഇപ്പോള്‍ മൊബൈല്‍ ലോഞ്ചറില്‍ നിന്ന് വിക്ഷേപിച്ചിരിക്കുന്നത്.
ഇന്ത്യ ഇന്റഗ്രേറ്റഡ് ഗൈഡന്‍സ് മിസൈല്‍ വികസന പദ്ധതി പ്രകാരം വികസിപ്പിച്ചെടുത്ത ആദ്യ ബാലിസ്റ്റിക് മിസൈല്‍ ആണ് പൃഥി 2. 500 കിലോഗ്രാം പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുണ്ട് ഈ 350 കിലോമീറ്റര്‍ ദൂര പരിധിയുള്ള ഈ ഭൂതല - ഭൂതല മിസൈലിന്.
അതുപോലെ ആണവ സാമഗ്രികളും പരമ്പരാഗത യുദ്ധ സാമഗ്രികളും വഹിക്കാനും പൃഥി 2നാവും. ദ്രവീകരണ ഇന്ധനമാണ് ഇതില്‍ ഉപയോഗിക്കുന്നത്. രണ്ട് എഞ്ചിന് ഉപയോഗിച്ചാണ് ഈ മിസൈല്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
ഡിഫന്‍സ് റീസെര്‍ച്ച് ഏന്റ് ഡിവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിലാണ് പൃഥി 2 ബാലിസ്റ്റിക് മീസൈലിന്റെ പരീക്ഷണം നടത്തിയത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications