കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥി 2 മിസൈല്‍ പരീക്ഷണം വിജയം

  • By Shabnam Aarif
Google Oneindia Malayalam News

Missile
ബാലസോര്‍: പൃഥി 2ബാലിസ്റ്റിക്‌ മിസൈലിന്റെ പരിഷ്‌കരിച്ച രൂപം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‌പന ചെയ്‌ത 350 കിലോമീറ്റര്‍ പരിധിയുള്ള ഭൂതല - ഭൂതല മിസൈല്‍ ആണ്‌ പൃഥി 2.

വ്യാഴാഴ്‌ച രാവിലെ 9.07ന്‌ ചാന്ദിപ്പൂരിലെ വിക്ഷേപണത്തറയില്‍ നിന്നും ആണ്‌ പൃഥി 2 വീണ്ടും പരീക്ഷിച്ചത്‌. ദൗത്യത്തില്‍ ലക്ഷ്യമിട്ടിരുന്നതെല്ലാം അതേപടി നടപ്പാക്കാനായി എന്നും പരീക്ഷണം പൂര്‍ണ വിജയം ആയിരുന്നു എന്നും ഇന്റഗ്രേറ്റഡ്‌ ടെസ്റ്റ്‌ റേഞ്ച്‌ അധികൃതര്‍ അറിയിച്ചു.

പൃഥി ഇതിനു മുമ്പും നിരവധി തവണ പരീക്ഷിച്ചിട്ടുണ്ട്‌. 2012 ആഗസ്‌ത്‌ 25നായിരുന്നു അവസാനമായി പരീക്ഷിച്ചത്‌. ഒമ്പത്‌ മീറ്റര്‍ നീളവും ഒരു മീറ്റര്‍ വിസ്‌താരവും ഉള്ള പൃഥി 2 അഞ്ഞൂറ്‌ കിലോ സ്‌ഫോടക വസ്‌തുക്കള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്‌.

ഇന്ത്യയുടെ പ്രതിരോധ ആവശ്യത്തിനായി ആണ്‌ പൃഥി 2ന്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പരീക്ഷണം പൂര്‍ത്തിയാക്കി നേരത്തെ സായുധ സേനയ്‌ക്ക്‌ കൈമാറിയിരുന്ന ഈ മിസൈല്‌ഡ കരസേനാംഗങ്ങളുടെ പരിശീലനത്തിനായാണ്‌ ഇപ്പോള്‍ മൊബൈല്‍ ലോഞ്ചറില്‍ നിന്ന്‌ വിക്ഷേപിച്ചിരിക്കുന്നത്‌.

ഇന്ത്യ ഇന്റഗ്രേറ്റഡ്‌ ഗൈഡന്‍സ്‌ മിസൈല്‍ വികസന പദ്ധതി പ്രകാരം വികസിപ്പിച്ചെടുത്ത ആദ്യ ബാലിസ്റ്റിക്‌ മിസൈല്‍ ആണ്‌ പൃഥി 2. 500 കിലോഗ്രാം പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുണ്ട്‌ ഈ 350 കിലോമീറ്റര്‍ ദൂര പരിധിയുള്ള ഈ ഭൂതല - ഭൂതല മിസൈലിന്‌.

അതുപോലെ ആണവ സാമഗ്രികളും പരമ്പരാഗത യുദ്ധ സാമഗ്രികളും വഹിക്കാനും പൃഥി 2നാവും. ദ്രവീകരണ ഇന്ധനമാണ്‌ ഇതില്‍ ഉപയോഗിക്കുന്നത്‌. രണ്ട്‌ എഞ്ചിന്‍ ഉപയോഗിച്ചാണ്‌ ഈ മിസൈല്‍ പ്രവര്‍ത്തിപ്പിക്കുന്നത്‌.

ഡിഫന്‍സ്‌ റീസെര്‍ച്ച്‌ ഏന്റ്‌ ഡിവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) ശാസ്‌ത്രജ്ഞന്‍മാരുടെ നേതൃത്വത്തിലാണ്‌ പൃഥി 2 ബാലിസ്റ്റിക്‌ മീസൈലിന്റെ പരീക്ഷണം നടത്തിയത്‌.

English summary
India on Thursday test-fired its nuclear-capable Prithvi-II ballistic missile with a strike range of 350 km from a test range near Balasore as part of a user trial by the army.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X