ഇന്‍ഷുറന്‍സ്-പെന്‍ഷന്‍ മേഖലയില്‍ വിദേശപങ്കാളിത്തം

നിലവില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ 26 ശതമാനം വിദേശം നിക്ഷേപമാണുള്ളത്. പെന്‍ഷന്‍ ഫണ്ട് ഓഹരിയില്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കുന്നതാണ് നിര്‍ദ്ദിഷ്ട പെന്‍ഷന്‍ ബില്‍. സ്വകാര്യമേഖലയിലും ഇത്തരത്തിലുള്ള ഫണ്ട് രൂപീകരിക്കാന്‍ ബില്‍ വിഭാവനം ചെയ്യുന്നുണ്ട്.
കമ്പനി ബില്ലാണ് യോഗം അനുമതി നല്‍കിയ മറ്റൊരു പ്രധാനകാര്യം. വന്‍കിട കമ്പനികള്‍ ലാഭത്തിന്റെ രണ്ടു ശതമാനമെങ്കിലും പ്രാദേശികക്ഷേമത്തിനായി ഉപയോഗിക്കണമെന്നാണ് ബില്‍ നിഷ്‌കര്‍ഷിക്കുന്നത്.
കമ്പനി ബില്ലൊഴികെയുള്ള എല്ലാ കാര്യത്തിനെയും എതിര്‍ക്കുമെന്ന് മുഖ്യപ്രതിപക്ഷപാര്‍ട്ടിയായ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി ഇന്‍ഷുറന്‍സ് മേഖലയിലെ നിക്ഷേപം 26 ശതമാനമായി തുടരണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച് അനുമതി വാങ്ങേണ്ടതുണ്ട്. പക്ഷേ, ആവശ്യമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ രാജ്യസഭയില്‍ ബില്ലുകള്‍ പാസ്സാക്കാന്‍ യുപിഎ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.












Click it and Unblock the Notifications