സ്ത്രീ വിരുദ്ധ പ്രസ്താവന:മന്ത്രിക്കെതിരെ ഹര്‍ജി

ചീഫ് മെട്രോപൊളിറ്റന്‍ കോടതിയില്‍ ആണ് അനിത ദുവ ഹര്‍ജി നല്‍കിയിരിക്കുന്നത്. അപകീര്‍ത്തി, അശ്ലീല പരാമര്‍ശം എന്നീ കുറ്റങ്ങള്‍ ചുമത്തി ജയ്സ്വാളിന് എതിരെ കേസെടുക്കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ശ്രീലങ്കയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ട്വന്റി20 ലോകകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യ പാക്കിസ്ഥാന് മേല്‍ വിജയം നേടിയപ്പോള്‍ ആണ് മന്ത്രി വിവാദം സൃഷ്ടിച്ച പ്രസ്താവന നടത്തിയത്.
സ്ത്രീയും വിജയവും ഒരു പോലെ ആണ് എന്നും, കാലം ചെല്ലുമ്പോള്‍ രണ്ടിനും വീര്യം നഷ്ടപ്പെടും എന്നും ആയിരുന്നു ജ്യസ്വാള് ഇന്ത്യ പാക്കിസ്ഥാനു മേല്‍ നേടിയ വിജയത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. കാണ്‍പൂരിലെ ഒരു വനിതാ കോളേജില്‍ കവിയരങ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ നാവില്‍ വികട സരസ്വതി വികൃതി കാണിച്ചത്.
തന്റെ പ്രസ്താവന വിവാദമായതോടെ മാപ്പു ചോദിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച ജയ്സ്വാള്‍ തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നും മാറ്റിയെടുത്ത് വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നു ആരോപിക്കുകയും ചെയ്തു.
ജയ്സ്വാളിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യ വ്യാപകമായി അദ്ദേഹത്തിന് എതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വനിതാ സംഘടനകലും പ്രതിപക്ഷ കക്ഷികളും എല്ലാം അദ്ദേഹത്തിന് എതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയവരില്‍ ഉള്‍പ്പെടുന്നു.
ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ മമത ശര്‍മ്മയും ജയ്സ്വാളിന്റെ പ്രസ്താവനക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. തുടര്‍ന്നാണ് ജയ്സ്വാള്‍ തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്.
-
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും












Click it and Unblock the Notifications