കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ത്രീ വിരുദ്ധ പ്രസ്‌താവന:മന്ത്രിക്കെതിരെ ഹര്‍ജി

  • By Shabnam Aarif
Google Oneindia Malayalam News

Sriprakash Jaiswal
കാണ്‍പൂര്‍: സ്‌ത്രീ വിരുദ്ധ പരാമര്‍ശ വിവാദത്തില്‍ മാപ്പു പറഞ്ഞ്‌ രക്ഷപ്പെടാന്‍ നോക്കിയ മന്ത്രിക്കെതിരെ കേസെടുക്കാന്‍ ഹര്‍ജി. കേന്ദ്ര കല്‍ക്കരി മന്ത്രി ശ്രീപ്രകാശ്‌ ജയ്‌സ്വാളാണ്‌ വെട്ടിലായിരിക്കുന്നത്‌. സാമൂഹിക പ്രവര്‍ത്തകയായ അനിത ദുവയാണ്‌ മന്ത്രിക്കെതിരെ കേസ്‌ എടുക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌.

ചീഫ്‌ മെട്രോപൊളിറ്റന്‍ കോടതിയില്‍ ആണ്‌ അനിത ദുവ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. അപകീര്‍ത്തി, അശ്ലീല പരാമര്‍ശം എന്നീ കുറ്റങ്ങള്‍ ചുമത്തി ജയ്‌സ്വാളിന്‌ എതിരെ കേസെടുക്കണം എന്നാണ്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ശ്രീലങ്കയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ട്വന്റി20 ലോകകപ്പ്‌ ടൂര്‍ണമെന്റില്‍ ഇന്ത്യ പാക്കിസ്ഥാന്‌ മേല്‍ വിജയം നേടിയപ്പോള്‍ ആണ്‌ മന്ത്രി വിവാദം സൃഷ്ടിച്ച പ്രസ്‌താവന നടത്തിയത്‌.

സ്‌ത്രീയും വിജയവും ഒരു പോലെ ആണ്‌ എന്നും, കാലം ചെല്ലുമ്പോള്‍ രണ്ടിനും വീര്യം നഷ്ടപ്പെടും എന്നും ആയിരുന്നു ജ്യസ്വാള്‍ ഇന്ത്യ പാക്കിസ്ഥാനു മേല്‍ നേടിയ വിജയത്തെ കുറിച്ച്‌ അഭിപ്രായപ്പെട്ടത്‌. കാണ്‍പൂരിലെ ഒരു വനിതാ കോളേജില്‍ കവിയരങ്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുമ്പോഴാണ്‌ മന്ത്രിയുടെ നാവില്‍ വികട സരസ്വതി വികൃതി കാണിച്ചത്‌.

തന്റെ പ്രസ്‌താവന വിവാദമായതോടെ മാപ്പു ചോദിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച ജയ്‌സ്വാള്‍ തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നും മാറ്റിയെടുത്ത്‌ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്‌ എന്നു ആരോപിക്കുകയും ചെയ്‌തു.

ജയ്‌സ്വാളിന്റെ സ്‌ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന്‌ രാജ്യ വ്യാപകമായി അദ്ദേഹത്തിന്‌ എതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വനിതാ സംഘടനകലും പ്രതിപക്ഷ കക്ഷികളും എല്ലാം അദ്ദേഹത്തിന്‌ എതിരെ പ്രതിഷേധവുമായി രംഗത്ത്‌ എത്തിയവരില്‍ ഉള്‍പ്പെടുന്നു.

ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ്മയും ജയ്‌സ്വാളിന്റെ പ്രസ്‌താവനക്ക്‌ എതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. തുടര്‍ന്നാണ്‌ ജയ്‌സ്വാള്‍ തന്റെ പ്രസ്‌താവനയില്‍ ഖേദം പ്രകടിപ്പിച്ച്‌ രംഗത്ത്‌ എത്തിയത്‌.

English summary
A women's rights activist has knocked the doors of a court in Kanpur against Union coal minister Sriprakash Jaiswal over his alleged sexist remarks demeaning women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X