Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് മോണോറെയിലിന് ജീവന്‍വയ്ക്കുന്നു

Monorail
തിരുവനന്തപുരം: കോഴിക്കോട് മോണോറെയില്‍ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കോഴിക്കോട്, തിരുവനന്തപുരം മോണോറെയില്‍പദ്ധതികള്‍ക്കായി മോണോറെയില്‍ കോര്‍പ്പറേഷന്‍ എന്ന പ്രത്യേക കമ്പനി രൂപവല്‍ക്കരിക്കാനും തീരുമാനിച്ചു.

കേരള റോഡ് ഫണ്ട് ബോര്‍ഡ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിച്ച യോഗം, പദ്ധതിക്ക് ഭരണാനുമതി നല്‍കി. 1771 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് കോഴിക്കോട് മോണോറെയിലിന്റെ ഒന്നാം ഘട്ടം. മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍ മുതല്‍ രാമനാട്ടുകര വരെ 23 കി.മി. നീളുന്ന ആദ്യഘട്ടത്തിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങും. ആദ്യ ഘട്ടത്തില്‍ 15 സ്‌റ്റേഷനുകള്‍ ഉണ്ടാകും. 14.2 കിലോ മീറ്ററാണ് ദൈര്‍ഘ്യം.

റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, മാവൂര്‍ റോഡ് വഴിയാണ് മോണോറെയില്‍ കടന്ന് പോകുക. രണ്ടാം ഘട്ടം മീഞ്ചന്തയില്‍നിന്നാരംഭിച്ച് രാമനാട്ടുകരയില്‍ അവസാനിക്കും. ഒരു ട്രെയിനില്‍ മൂന്ന് ബോഗി (കാര്‍)കളുണ്ടാവും. എയര്‍ കണ്ടിഷന്‍ ചെയ്ത കാറുകള്‍ക്ക് 525 യാത്രക്കാരെ ഒരേസമയം വഹിയ്ക്കാനാവും.ആധുനിക സിഗ്‌നല്‍ സംവിധാനം ഉപയോഗിക്കുന്നതിനാല്‍ െ്രെഡവര്‍ ഉണ്ടാകില്ല. തുടക്കത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ഡ്രൈവര്‍മാരെ നിയോഗിക്കും.

ഡോ. ഇ.ശ്രീധരനുമായും കൂടിയാലോചിച്ചാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇതേസമയം, തിരുവനന്തപുരം മോണോറെയില്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറായിട്ടില്ല. പള്ളിപ്പുറം ടെക്‌നോസിറ്റിയിഇ നിന്നാരംഭിച്ച് നെയ്യാറ്റിന്‍കരയില്‍ അവസാനിക്കുന്നതാണ് നാറ്റ്പാക് തയ്യാറാക്കിയ പദ്ധതി. ആദ്യ ഘട്ടം ടെക്‌നോസിറ്റിയില്‍ തുടങ്ങി തമ്പാനൂരില്‍ അവസാനിക്കും.

22.6 കിലോ മീറ്ററാണ് ആദ്യ ഘട്ടത്തില്‍.രണ്ടാം ഘട്ടം തമ്പാനൂരില്‍ തുടങ്ങി നെയ്യാറ്റിന്‍കരയില്‍ അവസാനിക്കും. ആകെ 35 സ്‌റ്റേഷനുകളുണ്ടാകും. തിരുവനന്തപുരം മോണോ റെയില്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഉടന്‍ തയ്യറാകുമെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+