കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എപിഎല്ലുകാര്‍ക്കും സിലിണ്ടര്‍ കിട്ടിയേക്കും

  • By Nisha Bose
Google Oneindia Malayalam News

LPG
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതകം എല്ലാ വീട്ടുകാര്‍ക്കും ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍പ് സബ്‌സിഡി നിരക്കിലുള്ള സിലിണ്ടര്‍ ബിപിഎല്‍ വിഭാഗത്തിന് മാത്രം നല്‍കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ എപിഎല്‍ വിഭാഗത്തിന് കൂടി സിലിണ്ടര്‍ ലഭ്യമാക്കുന്ന കാര്യം ആലോചിച്ച് വരികയാണെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

മാലിന്യ സംസ്‌കരണത്തിനായി ബയോഗ്യാസ് പ്ലാന്റും പൈപ്പ് കമ്പോസ്റ്റ് പദ്ധതിയും സ്ഥാപിച്ചിട്ടുള്ള വീടുകള്‍ക്കും ഇനി സ്ഥാപിക്കുന്ന വീടുകള്‍ക്കും കെട്ടിടനികുതിയില്‍ പത്ത് ശതമാനം നികുതിയിളവ് അനുവദിക്കും. ഇതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. താമസിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് മാത്രമേ ഈ ഇളവ് അനുവദിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഇളവ് ബാധകമായിരിക്കില്ല.

സ്ഥാപിച്ചിട്ടുള്ളതും സ്ഥാപിക്കുന്നതുമായ വീടുകള്‍ക്കു കെട്ടിട നികുതിയില്‍ പത്തു ശതമാനംവരെ ഇളവ് അനുവദിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കു വിവേചനാധികാരം ഉപയോഗിച്ചു പത്തു ശതമാനംവരെ ഇളവു നല്‍കാം. താമസിക്കാന്‍വേണ്ടി നിര്‍മിക്കുന്ന വീടുകള്‍ക്കു മാത്രമാകും ഇളവ്. കൊമേഴ്‌സ്യല്‍ ബില്‍ഡിംഗുകള്‍ക്ക് ഇളവു ലഭിക്കില്ല. ഇളവു വേണമെന്ന് ആദ്യം ആവശ്യപ്പെട്ടതു തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാല ദുരന്തത്തിനുശേഷം പാചകവാതക ടാങ്കറുകള്‍ തടയുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാക്കിയതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഗോവന്‍ ലോട്ടറി ഉള്‍പ്പെടെയുള്ള അന്യസംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനം തടയുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. നമ്മുടെ ലോട്ടറികള്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍ മറ്റ് ലോട്ടറികള്‍ പാടില്ലെന്ന നിയമം അടിസ്ഥാനമാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കാനുള്ള അനുവാദം തേടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Kerala government is seriously considering extending the state subsidy to Above Poverty Line category families to three LPG cylinders above the six fixed by the Centre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X