സിപിഎം വിട്ടിട്ടില്ലെന്ന് എംഎം മോനായി

എംഎം മോനായി സിപിഎം വിടാന്‍ ആലോചിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നരുന്നു. പാര്‍ട്ടി വിടുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം പുതുക്കാതിരിക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍.
ജോലിത്തിരക്കുണ്ടെന്നും അതിനാല്‍ പഴയതുപോലെ പാര്‍ട്ടിയില്‍ സജീവമാകാന്‍ കഴിയില്ലെന്നും അഭിഭാഷകന്‍ കൂടിയായ മോനായി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പാര്‍ട്ടിയുടെ ഹൈക്കോടതി ബ്രാഞ്ചിലായിരുന്നു അദ്ദേഹത്തിന് അംഗത്വമുണ്ടായിരുന്നത്. കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം അംഗത്വം പുതുക്കേണ്ടന്ന് മോനായി തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ സജീവമായി തുടരണം എന്നായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം. ഇതിനായി അംഗത്വം പുതുക്കണമെന്ന് നേതൃത്വം മോനായിയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ നേതൃത്വത്തിന്റെ അനുവാദത്തോടെ തന്നെയാണ് അംഗത്വം പുതുക്കാതിരുന്നതെന്നാണ് മോനായിയുടെ വിശദീകരണം. അതേസമയം പാര്‍ട്ടിയിലെ ചില പ്രശ്‌നങ്ങള്‍ മൂലമാണ് മോനായി അംഗത്വം പുതുക്കാതിരിക്കുന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications