വൈദ്യുതി വകുപ്പില്‍ വന്‍ അഴിമതി: പിസി ജോര്‍ജ്

ചില സര്‍ക്കാര്‍ ഓഫീസുകളിലെ പെരുമാറ്റം കണ്ടാല്‍ അടികൊടുക്കാതെ ഇറങ്ങിപ്പോരാന്‍ പറ്റാത്ത അവസ്ഥയാണ്. വിവിധ കാര്യങ്ങള്‍ക്കായി ഓഫീസിലെത്തുന്ന സാധാരണക്കാര്‍ക്ക് കഴിയാവുന്നവ ചെയ്ത് കൊടുക്കണം. പറ്റില്ലാത്ത കാര്യങ്ങള്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും തിരിച്ചയയ്ക്കുകയുമാണ് ചെയ്യേണ്ടത്.
1997ലാണ് ശമ്പള വര്‍ധനവിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ വന്‍ അഴിമതി നടത്താന്‍ തുടങ്ങിയത്. ഇപ്പോഴും ശമ്പളപരിഷ്‌കരണത്തിന്റെ പേരില്‍ ഇവര്‍ വന്‍തുക തട്ടിയെടുക്കുകയാണ്. 2001ല്‍ ഭരണമാറ്റമുണ്ടായപ്പോഴും ഈ പ്രവണതയ്ക്ക് അവസാനമായില്ല. വകുപ്പിലെ അഴിമതി തടയാന്‍ മന്ത്രിമാര്‍ ഒന്നും ചെയ്യുന്നില്ല. ഇപ്പോഴും ഈ അഴിമതി നിര്‍ത്താനുള്ള നീക്കങ്ങള്‍ നടക്കുന്നില്ലെന്നും ചീഫ് വിപ്പ് പറഞ്ഞു. സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെന്‍ഷന്‍ പറ്റിയാല്‍ നേരെ ജയിലിലേക്കു പോകേണ്ട അവസ്ഥയിലാണ് സിപിഎം അനുകൂല എന്‍ജിഒ സംഘടനാ നേതാക്കളെന്നും ജോര്‍ജ് ആരോപിച്ചു. അപചയത്തിന്റെ ആഴമാണ് ഇത് വ്യക്തമാക്കുന്നത്. എന്‍ജിഒ സംഘടനകളുടെ നേതാക്കള്‍ അശോകന്‍ ടൈപ്പ് ആവരുതെന്നും പിസി ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications