പിജെ ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണം

ഇടുക്കിയിലെ നാടുകാണിയില്‍ ആദിവാസികളുടെ 75 ഏക്കര്‍ പിജെ ജോസഫ് കയ്യേറി ബിനാമി പേരില്‍ ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ട് നിര്‍മ്മിച്ചു എന്ന കേസ് അന്വേഷിക്കാനാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്.
പിജെ ജോസഫ് ഭൂമി കയ്യേറി എന്ന് ആരോപിക്കുന്ന ഹര്‍ജി പരിഗണിച്ചാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്. മലയാളവേദി എന്ന സംഘടനയുടെ പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളം ആണ് പിജെ ജോസഫിന് എതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡിവൈഎസ്‌പി കെജെ ജോയ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളുകയും ചെയ്‌തു. നേതാക്കള്‍ അധികാര ദുര്‍വിനിയോഗം നടത്തി എന്നാണ് കോടതി വിമര്‍ശിച്ചു.
പിജെ ജോസഫ് നടത്തിയ ഭൂമി കയ്യേറ്റത്തിന് അന്നത്തെ റവന്യൂ മന്ത്രി ആയിരുന്ന കെഇ ഇസിമയില്‍ ഒത്താശ ചെയ്‌തു എന്ന് ആരോപിച്ചാണ് അദ്ദേഹത്തിന് എതിരെയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ഗാന്ധി സ്റ്റഡി സെന്ററിന്റെ പേരിലും പിജെ ജോസഫ് ഭൂമി കയ്യേറ്റം നടത്തി എന്ന് ഒരു ആരോപണം ഉണ്ട്.












Click it and Unblock the Notifications