തെങ്ങിന് തടി പാളത്തിലിട്ട് അട്ടിമറി ശ്രമം
തൃശൂര്‍: ചാലക്കുടിയ്ക്കടുത്ത് തെങ്ങിന് തടി പാളത്തിലിട്ടു ട്രെയിന്‍ അട്ടിമറിയ്ക്കാനുള്ള ശ്രമം. പാളത്തില്‍ കിടന്ന തടിയിലിടിച്ചു ഹൂബ്ലി-കൊച്ചുവേളി എക്സ്പ്രസിന്റെ എന്ജിന് തകരാറായി. പുലര്‍ച്ചെ രണ്ടു മണിയോടെ ആളൂരിനും വെളളാഞ്ചിറയ്ക്കും ഇടയിലാണു സംഭവം.
ഇതിനുശേഷം ഇതുവഴി കടന്നുപോയ ഹുബ്ലി- കൊച്ചുവേളി തീവണ്ടിയുടെ എഞ്ചിന് തെങ്ങിന്തടിയില് തട്ടി കേടുപാടുപറ്റി. എഞ്ചിന്റെ ഉള്ളിലകപ്പെട്ട തെങ്ങിന്‍തടിയുടെ കഷണം എന്‍ജിന്റെ പൈപ്പുകള്‍ തകര്‍ത്തു. പൊലീസ് എത്തി തടി നീക്കം ചെയ്തതിനു ശേഷമാണു ട്രെയിനുകള്‍ ഓടിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. ഇതേതുടര്‍ന്നു രാവിലെയെത്തിയ ട്രെയിനുകള്‍ ഒരു മണിക്കൂറോളം വൈകി. എന്ജിന് തകരാര്‍ പരിഹരിച്ചു.
കൊച്ചുവേളിയിലേക്കു പോകുകയായിരുന്നു ട്രെയിന്‍. തകരാറിലായ ട്രെയിന്‍ ഒരു വിധത്തില്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എറണാകുളത്തുനിന്നും മറ്റൊരു എഞ്ചിന് കൊണ്ടുവന്ന് ഘടിപ്പിച്ചശേഷം പുലര്‍ച്ചെ 4.20നാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. തെങ്ങിന്‍തടി റെയില്‍വേ ട്രാക്കില്‍ ആരോ കൊണ്ടുവന്നിട്ടതാണെന്ന് സംശയിക്കുന്നു.

സംഭവുമായി ബന്ധപ്പെട്ടു മൂന്ന് ഉത്തരേന്ത്യന്‍ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തിനു സമീപം താമസിക്കുന്നവരാണ് ഇവര്‍. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. സംഭവവുമായി ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച ചെമ്പിശേരി മേല്‍പ്പാലത്തിനു സമീപം ട്രാക്കില്‍ കരിങ്കല്ലുവച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. ട്രാക്കില്‍ അഞ്ചിടത്തായി കരിങ്കല്ലുകള്‍ നിരത്തിവയ്ക്കുകയായിരുന്നു. ഇതിനുശേഷം ഇതുവഴി വന്ന കൊച്ചുവേളി- പോര്‍ബന്ധര്‍ എക്സ്പ്രസ് തീവണ്ടിയുടെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു
ട്രെയിന്‍ നിര്‍ത്തി കല്ലുകള്‍ നീക്കിയശേഷമായിരുന്നു യാത്ര പുനരാരംഭിച്ചത്. ആര്‍പിഎഫ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ട് ഒഡീഷ സ്വദേശികള്‍ അറസ്റ്റിലായിരുന്നു. ഹത്തിയ ബഹറ (21), രഞ്ജന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ട്രാക്കിനു സമീപമിരുന്ന് പതിവായി മദ്യപിക്കാറുള്ള ഇവര്‍ മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നു കരുതുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications