കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെങ്ങിന്‍ തടി പാളത്തിലിട്ട് അട്ടിമറി ശ്രമം

  • By Super
Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടിയ്ക്കടുത്ത് തെങ്ങിന്‍ തടി പാളത്തിലിട്ടു ട്രെയിന്‍ അട്ടിമറിയ്ക്കാനുള്ള ശ്രമം. പാളത്തില്‍ കിടന്ന തടിയിലിടിച്ചു ഹൂബ്ലി-കൊച്ചുവേളി എക്‌സ്പ്രസിന്റെ എന്‍ജിന്‍ തകരാറായി. പുലര്‍ച്ചെ രണ്ടു മണിയോടെ ആളൂരിനും വെളളാഞ്ചിറയ്ക്കും ഇടയിലാണു സംഭവം.

ഇതിനുശേഷം ഇതുവഴി കടന്നുപോയ ഹുബ്ലി- കൊച്ചുവേളി തീവണ്ടിയുടെ എഞ്ചിന് തെങ്ങിന്‍തടിയില്‍ തട്ടി കേടുപാടുപറ്റി. എഞ്ചിന്റെ ഉള്ളിലകപ്പെട്ട തെങ്ങിന്‍തടിയുടെ കഷണം എന്‍ജിന്റെ പൈപ്പുകള്‍ തകര്‍ത്തു. പൊലീസ് എത്തി തടി നീക്കം ചെയ്തതിനു ശേഷമാണു ട്രെയിനുകള്‍ ഓടിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. ഇതേതുടര്‍ന്നു രാവിലെയെത്തിയ ട്രെയിനുകള്‍ ഒരു മണിക്കൂറോളം വൈകി. എന്‍ജിന്‍ തകരാര്‍ പരിഹരിച്ചു.

കൊച്ചുവേളിയിലേക്കു പോകുകയായിരുന്നു ട്രെയിന്‍. തകരാറിലായ ട്രെയിന്‍ ഒരു വിധത്തില്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എറണാകുളത്തുനിന്നും മറ്റൊരു എഞ്ചിന്‍ കൊണ്ടുവന്ന് ഘടിപ്പിച്ചശേഷം പുലര്‍ച്ചെ 4.20നാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. തെങ്ങിന്‍തടി റെയില്‍വേ ട്രാക്കില്‍ ആരോ കൊണ്ടുവന്നിട്ടതാണെന്ന് സംശയിക്കുന്നു.

thrissur-map

സംഭവുമായി ബന്ധപ്പെട്ടു മൂന്ന് ഉത്തരേന്ത്യന്‍ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തിനു സമീപം താമസിക്കുന്നവരാണ് ഇവര്‍. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. സംഭവവുമായി ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ഞായറാഴ്ച ചെമ്പിശേരി മേല്‍പ്പാലത്തിനു സമീപം ട്രാക്കില്‍ കരിങ്കല്ലുവച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. ട്രാക്കില്‍ അഞ്ചിടത്തായി കരിങ്കല്ലുകള്‍ നിരത്തിവയ്ക്കുകയായിരുന്നു. ഇതിനുശേഷം ഇതുവഴി വന്ന കൊച്ചുവേളി- പോര്‍ബന്ധര്‍ എക്‌സ്പ്രസ് തീവണ്ടിയുടെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു

ട്രെയിന്‍ നിര്‍ത്തി കല്ലുകള്‍ നീക്കിയശേഷമായിരുന്നു യാത്ര പുനരാരംഭിച്ചത്. ആര്‍പിഎഫ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ട് ഒഡീഷ സ്വദേശികള്‍ അറസ്റ്റിലായിരുന്നു. ഹത്തിയ ബഹറ (21), രഞ്ജന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ട്രാക്കിനു സമീപമിരുന്ന് പതിവായി മദ്യപിക്കാറുള്ള ഇവര്‍ മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നു കരുതുന്നു.

English summary
Passengers of the Hubli-Kochuveli Express had a narrow escape after a sabotage attempt was noticed on the railway tracks early Thursday morning.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X