കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണം തെറ്റെന്ന് മുഖ്യന്‍; യേശുദാസ് ക്ഷമ ചോദിച്ചു

  • By Ajith Babu
Google Oneindia Malayalam News

Yesudas
തിരുവനന്തപുരം: ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്കു സര്‍ക്കാര്‍ പണം അനുവദിയ്ക്കുന്നില്ലെന്ന ഗായകന്‍ കെ.ജെ. യേശുദാസിന്റെ ആരോപണം തെറ്റാണെന്നും മറ്റേതോ പരിപാടിയെക്കുറിച്ചോര്‍ത്ത് യേശുദാസ് പറഞ്ഞതാകാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭ യോഗത്തിലാണ് യേശുദാസിന്റെ ആരോപണം തെറ്റാണെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്.

അന്‍പതു കുട്ടികളുടെ ആദ്യപട്ടികയില്‍ നിന്നു 43 പേര്‍ക്ക് ഇതുവരെ ശസ്ത്രക്രിയ നടത്തി. ആര്‍ക്കെങ്കിലും പരാതിയുണ്ടോയെന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു നേരിട്ട് അന്വേഷിക്കാമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ശസ്ത്രക്രിയ്ക്ക് വിധേയരായ എല്ലാവരുടെയും വിലാസവും ഫോണ്‍ നമ്പറും അദ്ദേഹം വിതരണം ചെയ്തു. ബധിര-മൂകനായ ഒരാള്‍ പോലുമില്ലാത്ത കേരളീയ സമൂഹം തന്റെ വലിയ സ്വപ്നമാണെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആരെയും പറഞ്ഞുപറ്റിക്കില്ല. പണമില്ലെങ്കില്‍ ഉണ്ടാക്കും. സമൂഹത്തിനു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണിത

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് തന്റെ പരാമര്‍ശം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാത്തതുമൂലം സംഭവിച്ച തെറ്റാണെന്നു കൊച്ചിയില്‍ വിശദീകരിച്ച യേശുദാസ്, ക്ഷമ ചോദിച്ചു. '300 ശസ്ത്രക്രിയ നടത്തുമെന്നു വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ 43 എണ്ണം ഇതിനകം പൂര്‍ത്തിയാക്കിയതു വാഗ്ദാനം പാലിക്കുമെന്നതിന്റെ തെളിവാണ്. 15 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. ഈ കാര്യം കൃത്യമായി ശ്രദ്ധിച്ചും അറിഞ്ഞും വേണമായിരുന്നു ഞാന്‍ അഭിപ്രായം പറയേണ്ടിയിരുന്നത്. ഈ വിഷയത്തില്‍ തെറ്റായ പരാമര്‍ശം നടത്തേണ്ടിവന്നതില്‍ ക്ഷമ ചോദിക്കുന്നു-യേശുദാസ് പറഞ്ഞു.

്മുഖ്യമന്ത്രിയാകുന്നതിനു മുന്‍പേ ഇതിനായി കുറേ പണം സമാഹരിച്ചു നല്‍കിയിരുന്നു. പദ്ധതി പ്രായോഗികമാക്കാന്‍ യേശുദാസും മുന്നോട്ടുവരികയായിരുന്നു. ഒരു വര്‍ഷം നാലു തവണയായി 50 വീതം ശസ്ത്രക്രിയകളാണു നടത്തുന്നത്. അടുത്ത 50 പേരുടെ ലിസ്റ്റിന് ഈ മാസം 15നും മൂന്നാമത്തെ ലിസ്റ്റിനു ജനുവരിയിലും നാലാമത്തെ ലിസ്റ്റിനു മാര്‍ച്ചിലും അനുമതി നല്‍കും.

പാവപ്പെട്ട കുഞ്ഞുങ്ങളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്കുള്ള 4.57 ലക്ഷം രൂപയും തുടര്‍ചികില്‍സയ്ക്കുള്ള അരലക്ഷം രൂപയുമാണു സര്‍ക്കാര്‍ നല്‍കുന്നത്. അതില്‍ വിവാദം കൊണ്ടുവരരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X