സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു;പവന് 23,120 രൂപ

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുറഞ്ഞതും, ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം ഉയര്‍ന്നതും ആണ് സ്വര്‍ണ്ണ വില കുറയുന്നതിന് ഇടയാക്കിയത്.
വ്യാഴാഴ്‌ചയും സ്വര്‍ണ്ണത്തിന്റെ വില കുറഞ്ഞിരുന്നു. പവന് 120 രൂപ കുറഞ്ഞ് 23,200 രൂപയായിരുന്നു വ്യാഴാഴ്‌ചയിലെ വില. 24,160 രൂപയില്‍ വരെ എത്തി നിന്നിരുന്ന സ്വര്‍ണവില കുറച്ചു ദിവസമായി താഴേക്കാണ്.
കഴിഞ്ഞ ചൊവ്വാഴ്‌ചയും സ്വര്‍ണ്ണ വിലയില്‍ ഇടിവ് അനുഭവപ്പെട്ടിരുന്നു. പവന് 40 രൂപയായിരുന്നു ചൊവ്വാഴ്‌ച കുറഞ്ഞിരുന്നത്.












Click it and Unblock the Notifications