കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബര്‍ട്ട് വാധ്രയുടെ ആസ്തി 600 മടങ്ങ് കൂടി

Google Oneindia Malayalam News

Robert Vadra
ദില്ലി: യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാധ്രയ്‌ക്കെതിരേ ഗുരുതരമായ അഴിമതി ആരോപണങ്ങളുമായി ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍(ഐഎസി) പ്രവര്‍ത്തകനായ അരവിന്ദ് കെജ്രിവാളും പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്ത്. മൂന്നു വര്‍ഷം കൊണ്ട് വാധ്രയുടെ ആസ്ത്രി 600 മടങ്ങ് അധികരിച്ചതിന്റെ 'അദ്ഭുത കഥ'യാണ് കെജ്രിവാള്‍ പുറത്തുവിട്ടത്.

പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫും റോബര്‍ട്ട് വാധ്രയും തമ്മിലുള്ള വാണിജ്യബന്ധങ്ങളെ കുറിച്ചാണ് കെജ്രിവാള്‍ ആരോപണം ഉന്നയിച്ചത്. കമ്പനി പലിശരഹിത വായ്പയായി 65 കോടി രൂപയും രാജ്യത്തെ പല കണ്ണായ സ്ഥലങ്ങളും വാധ്രയ്ക്ക് നല്‍കിയിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവിന് ഡിഎല്‍എഫില്‍ നിന്നു ലഭിച്ച സാമ്പത്തിക നേട്ടങ്ങള്‍ എന്തിനായിരുന്നുവെന്ന് അന്വേഷിക്കണം. ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഡിഎല്‍എഫിനെ പല രീതിയിലും ഒത്താശ ചെയ്തുകൊടുത്തത്തിന്റെ പ്രത്യുപകാരമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

റോബര്‍ട്ട് വധേരയുടെ പേരില്‍ നിരവധി കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, സ്‌കൈലൈറ്റ് റിയാലിറ്റി െ്രെപവറ്റ് ലിമിറ്റഡ്, നോര്‍ത്ത് ഇന്ത്യാ ഐടി പാര്‍ക്‌സ് െ്രെപവറ്റ് ലിമിറ്റഡ്, റിയല്‍ എര്‍ത്ത് എസ്‌റ്റേറ്റ് െ്രെപവറ്റ് ലിമിറ്റഡ് എന്നീ പേരുകളിലാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടക്കുന്നതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

ജ്വല്ലറി, കരകൗശല വസ്തുക്കളുടെ കയറ്റുമതിക്കാരനെന്ന നിലയില്‍ നിന്നും വമ്പന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായി റോബര്‍ട്ട് എങ്ങനെ മാറി? ഹരിയാനയിലും രാജസ്ഥാനിലും എക്കറു കണക്കിന് ഭൂമി വാങ്ങാന്‍ എവിടെ നിന്നു പണം കിട്ടി? ഡിഎല്‍എഫ് നല്‍കിയെന്ന് പറയപ്പെടുന്ന പലിശരഹിത വായ്പ തിരിച്ചടച്ചോ? തിരിച്ചടച്ചെങ്കില്‍ അതിനുള്ള പണം എവിടെ നിന്നു ലഭിച്ചു? ഡിഎല്‍എഫ് എന്തിനാണ് ഇത്രയധികം പണം പലിശരഹിത വായ്പ നല്‍കിയത്? ഇനി ലോണ്‍ എഴുതി തള്ളിയോ? തുടങ്ങിയ സംശയങ്ങള്‍ സ്വാഭാവികമായും ഉയരും.

English summary
India Against Corruption (IAC) members Prashant Bhushan and Arvind Kejriwal on Friday accused Congress president Sonia Gandhi's son-in-law Robert Vadra of large-scale corruption in real estate dealings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X