ധനുഷ് മിസൈല്‍ പരീക്ഷണം വിജയം
ഭുനേശ്വര്‍: ഇന്ത്യയുടെ ധനുഷ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. അണ്വായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് എന്നതാണ് ധനുഷ് മിസൈലിന്റെ പ്രത്യേകത.
ഇന്ത്യ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ബാലിസ്റ്റിക് മിസൈലായ പൃഥിയുടെ നാവിക പതിപ്പാണ് ധനുഷ്.
പുരിക്കും വിശാഖപട്ടണത്തിനും ഇടയ്‌ക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ നാവിക സേനാ കപ്പലില്‍ നിന്നായിരുന്നു ധനുഷിന്റെ പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയകരമായിരുന്നു എന്ന് പ്രതിരോധ ഗവേഷണ വികസന വക്താവ് രവികുമാര്‍ ഗുപ്‌തയാണ് അറിയിച്ചത്.
350 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യസ്ഥാനം കൃത്യമായി ആക്രമിക്കാന്‍ കഴിയുന്ന ധനുഷിന് 500 കിലോഗ്രാം ഭാരം വരെ വഹിക്കാന്‍ സാധിക്കും.
പൃഥി 2 ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്‌കരിച്ച രൂപം കഴിഞ്ഞ ദിവസമാണ് വിജയകരമായി പരീക്ഷച്ചത്. 350 കിലോമീറ്റര്‍ പരിധിയുള്ള ഭൂതല - ഭൂതല മിസൈല്‍ ആണ് പൃഥി 2.
ചാന്ദിപ്പൂര്‍ വിക്ഷേപണത്തറയില്‍ നിന്നും ആയിരുന്നു പൃഥി 2 പരീക്ഷണം നടത്തിയത്. ഇതിനു മുമ്പും നിരവധി തവണ പൃഥി 2 പരീക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്‌ത് 25ന് ആയിരുന്നു അവസാനമായി നടത്തിയ പരീക്ഷണം.
ഇന്ത്യയുടെ പ്രതിരോധ ആവശ്യത്തിനായാണ് പൃഥി 2 നിര്‍മ്മിച്ചിരിക്കുന്നത്. കരസേനാംഗങ്ങളുടെ പരിശീലനത്തിനായാണ് ഇപ്പോള്‍ വീണ്ടും പൃഥി 2 പരീക്ഷിച്ചിരിക്കുന്നത്.












Click it and Unblock the Notifications