കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിങ്ഫിഷര്‍ ജീവനക്കാരന്റെ ഭാര്യ ജീവനൊടുക്കി

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ പ്രതിസന്ധി തുടരവെ, ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരന്റെ ഭാര്യ ജീവനൊടുക്കി. കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ എന്‍ജിനീയറായ മനസ് ചക്രബര്‍ത്തിയുടെ ഭാര്യ ബംഗാള്‍ സ്വദേശി സുഷ്മിതയാണ്(45) ദില്ലിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചത്.

പാലം മംഗല്‍പുരി കോളനി ഡി.ഡി.എ. ഫള്ാറ്റിലായിരുന്നു മനസും ഭാര്യയും താമസിച്ചിരുന്നത്. കതകില്‍ മുട്ടിവിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയിരുന്നു. കതക് തുറന്ന് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ സുസ്മിതയെ കണ്ടെത്തിയത്. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഇവരുടെ 18 വയസുകാരനായ മകന്‍ അസമില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. സുസ്മിതയുടേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. ആറുമാസമായി ഭര്‍ത്താവിന് ശമ്പളം ലഭിക്കാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെ ഭര്‍ത്താവിനെയും മകനെയും ജീവനുതുല്യം സ്‌നേഹിക്കുന്നുണ്ടെന്നുംആത്മഹത്യാക്കുറിപ്പിലുണ്ട്. ബന്ധുക്കളില്‍നിന്നും അയല്‍വാസികളില്‍നിന്നും മൊഴിയെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

മനസ് ചക്രബര്‍ത്തി ഉള്‍പ്പെടെയുള്ള എന്‍ജിനീയര്‍മാരും പൈലറ്റുമാരും പണിമുടക്കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് സര്‍വീസ് പൂര്‍ണമായി മുടങ്ങിയിരിക്കുകയാണ്. ആറു മാസത്തിലേറെയായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങിയത്. സമരം അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റും ജീവനക്കാരുമായി വ്യാഴാഴ്ച ദല്‍ഹിയില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു.

English summary
The wife of an employee of crisis-ridden Kingfisher Airlines on Thursday allegedly committed suicide, apparently depressed over financial stress due to non-payment of salary to her husband.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X