പിഞ്ചു കുഞ്ഞിനെ അടിച്ചു കൊന്ന അമ്മ പിടിയില്‍

കുഞ്ഞിനെ മകളായി അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് മര്‍ദ്ദിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞിന് വാരിയെല്ലിലും തലയോട്ടിയിലും മാരകക്ഷതമേറ്റതായി കണ്ട ഡോക്ടര്‍മാര്‍ കാര്യം അന്വേഷിച്ചെങ്കിലും വീട്ടുകാര്‍ കൃത്യമായ മറുപടിയൊന്നും നല്‍കിയില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ്അമ്മയുടെ മര്‍ദ്ദനം മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം കുട്ടിയുടെ അച്ഛന്‍ സംഭവത്തില്‍ നിരപരാധിയാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഒഡീഷയിലെ ജജ്പുര്‍ ജില്ലയില്‍ ജീന്‍സും മൊബൈല്‍ ഫോണും വാങ്ങാനുള്ള പണത്തിനായി അമ്മ പഴിനേഴ് മാസം പ്രായമുള്ള കുട്ടിയെ വിറ്റ വാര്‍ത്ത പുറത്തുവന്നിരുന്നു. യുവതി പിഞ്ചു കുഞ്ഞിനെ വിറ്റെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.












Click it and Unblock the Notifications