മുല്ലപ്പെരിയാര്‍: കേരളത്തിന് രൂക്ഷ വിമര്‍ശനം

ഇരു സംസ്ഥാനങ്ങളിലെയും പ്രതിനിധികളും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും സമിതിയില്‍ ഉള്‍പ്പെട്ടിരുന്നു. ഇവരുടെ പഠനങ്ങളില്‍ എതിര്‍വാദം കൊണ്ടു വരുന്നതു ശരിയല്ല. ഇത് കേസ് അനന്തമായി നീളുന്നതിന് ഇടയാക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ കഴിഞ്ഞമാസം 24 നു കോടതി ഇരു സംസ്ഥാനങ്ങള്‍ക്കും കൈമാറിയിരുന്നു. ആയിരത്തി ഇരുനൂറോളം പേജുള്ള രേഖകളും 60 മണിക്കൂറോളം വരുന്ന വിഡിയോകളും ഉള്‍പ്പെട്ട റിപ്പോര്‍ട്ട് പഠിച്ച് മറുപടി സമര്‍പ്പിക്കാന്‍ രണ്ട് മാസമെങ്കിലും സമയം അനുവദിക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കോടതി നിരാകരിച്ചു. അണക്കെട്ട് സുരക്ഷിതമാണെന്ന് സ്ഥാപിക്കുന്ന ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്യാനുള്ള അവസരമാണ് ഇതോടെ കേരളത്തിന് നഷ്ടമായത്. കേസ് അടുത്തമാസം അഞ്ചിനു പരിഗണിക്കും.












Click it and Unblock the Notifications