ഇന്‍ഡക്ഷന്‍ കുക്കറിനും കൂച്ചുവിലങ്ങിടുന്നു

എല്‍പിജി സിലിണ്ടര്‍ കിട്ടാക്കനിയായി മാറിയതോടെ ഇന്‍ഡക്ഷന്‍ കുക്കറില്‍ അഭയം തേടിയ അടുക്കളകളെ നിയന്ത്രിയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. വൈദ്യുതി ഉപഭോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഇന്‍ഡക്ഷന്‍ കുക്കറിന് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചന.
എല്‍പിജി സിലിണ്ടര്‍ ക്ഷാമം രൂക്ഷമായതോടെ ഇടത്തരക്കാര്‍ വ്യാപകമായി ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ഇതോടെ രാവിലെ രാവിലെ 5.30 മുതല്‍ 9.30 വരെയുള്ള സമയത്തെ വൈദ്യുതി ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചുവെന്ന് കെഎസ്ഇബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ജോലിക്കു പോകുന്ന സ്ത്രീകളും കുട്ടികളെ സ്‌കൂളിലും കോളജിലും അയയ്‌ക്കേണ്ടിവരുന്നവരും അതിവേഗത്തിലുള്ള പാചകത്തിന് ഇന്‍ഡക്ഷന്‍ കുക്കര്‍ ശീലമാക്കിയതാണു രാവിലെ വൈദ്യുതി ഉപയോഗം കൂടാനിടയാക്കിയത്. ഈ സാഹചര്യത്തില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ ലോഡ്‌ഷെഡിങ് ആരംഭിച്ച് ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗം നിയന്ത്രിയ്ക്കാനാണ് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇത് നടപ്പായാല്‍ അതിരാവിലെയുള്ള പാചകം ഒഴിവാക്കുകുകയോ അഞ്ച് മണിയ്ക്ക് മുമ്പേ പാചകം തീര്‍ക്കുകയോ മാത്രമാവും വീട്ടമ്മമാര്‍ക്ക് മുന്നിലുള്ള പോംവഴി.
പാചകക്ഷാമം രൂക്ഷമായതോടെ സമീപകാലത്തായി ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വില്പന കൂടിയിരുന്നു. അതിനാല്‍ ഇന്‍ഡക്ഷന്‍ കുക്കറില്‍നിന്നു വീട്ടമ്മമാരെ പിന്തിരിപ്പിക്കാനുള്ള പദ്ധതിയും ഇതിനോടൊപ്പം വൈദ്യുതി ബോര്‍ഡ് ആസൂത്രണം ചെയ്യുന്നുണ്ട്.
മൂന്ന് രീതിയിലുള്ള വഴികളാണ് ബോര്‍ഡിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ നിര്‍ദേശിക്കുന്നത്. ഇന്‍ഡക്ഷന്‍ കുക്കറിന് നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയാണ് ഒന്നാമത്തേത്. ഇതിലൂടെ, ഇനി ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വാങ്ങുന്നവരെ നിരുല്‍സാഹപ്പെടുത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ.
ഇന്‍ഡക്ഷന്‍ കുക്കര്‍ വേഗത്തിലുള്ള പാചകത്തിനു സഹായകമാണെങ്കിലും വന്‍തോതില്‍ വൈദ്യുതി ബില്ല് വര്‍ധിപ്പിക്കുമെന്ന് ബോധവത്കരണ കാമ്പയിന്‍ നടത്തുകയാണ് രണ്ടാമത്തെ വഴിയായി നിര്‍ദ്ദേശിക്കുന്നത്. ഇന്‍ഡക്ഷന്‍ കുക്കര്‍ ആരോഗ്യത്തിന് ഹാനികരമായ ഉപകരണമാണെന്ന കാമ്പയിനും നടത്താന്‍ ആലോചനയുണ്ട്.












Click it and Unblock the Notifications