Get Updates
Get notified of breaking news, exclusive insights, and must-see stories!

മോനായിയുടെ ലക്ഷ്യം ബിസിനസ്സ് സംരംഭം?

MM Monai
കൊച്ചി: ബിസിനസ്സ് സംരംഭങ്ങളുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണ് മുന്‍ എംഎല്‍എ എംഎം മോനായി സിപിഎം അംഗത്വം പുതുക്കാതിരിയ്ക്കുന്നതെന്ന് റിപ്പോര്‍ട്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ സിപിഎം അംഗത്വം പുതുക്കാതിരിക്കുന്നതെന്നാണ് മോനായി നല്‍കുന്ന വിശദീകരണം. അഭിഭാഷക വൃത്തിയുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലം സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തിന് സമയം ലഭിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചതായി സൂചനയുണ്ട്. എന്നാല്‍ പാര്‍ട്ടി നേതൃത്വവുമായുള്ള പ്രശ്‌നങ്ങളും അംഗത്വം പുതുക്കാത്തതിന് കാരണമായി പറഞ്ഞു കേള്‍ക്കുന്നുണ്ട്.

വിഎസ് വിഭാഗവുമായി അടുപ്പം പുലര്‍ത്തിയ മോനായിയെ 2011ല്‍ കുന്നത്തുനാട് സംവരണ മണ്ഡലമായതോടെ മറ്റൊരിടത്ത് മത്സരപ്പിക്കാന്‍ നേതൃത്വം താത്പര്യം കാണിച്ചിരുന്നില്ല. തൃക്കാക്കരയില്‍ മോനായിയുടെ പേര് ഉയര്‍ന്ന് വന്നെങ്കിലും മത്സരിപ്പിച്ചില്ല. അവിടെ പാര്‍ട്ടി തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.

എറണാകുളം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ഔദ്യോഗിക വിഭാഗം എപി വര്‍ക്കി മിഷന്‍ ആശുപത്രിയുടെ പേരില്‍ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളും മോനായിയെ മോശമായി ബാധിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രി ഭരണസമിതിയുടെ സെക്രട്ടറിയാണു മോനായി.

ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന എംഎം മോനായിയെ പിന്നീട് ആ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സഹകരണമേഖലയുടെ പിന്തുണയോടെ മോനായി ജില്ലയില്‍ ആരംഭിച്ച തൊഴില്‍ പദ്ധതി അടച്ചുപൂട്ടേണ്ടതായും വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+