കള്ളനെ സഹായിച്ചു; പൊലീസുകാരനും ക്യാമറയിലായി

കള്ളനെ പണം എടുക്കാന്‍ സഹായിച്ച പൊലീസുകാരന്റെ മുഖവും എടിഎം കൗണ്ടറിലെ ഒളിക്യാമറയില്‍ കുടുങ്ങി. തുടര്‍ന്ന് പത്രത്തില്‍ കള്ളനോടൊപ്പം റഷീദിന്റെ ചിത്രവും അടിച്ചുവന്നു. പത്രത്തില്‍ പടം കണ്ട റഷീദ് വ്യാഴാഴ്ച ഈസ്റ്റ് എസ്‌ഐ കെപി തോംസണ് മുന്‍പാകെ ഹാജരായി. തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി വി അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം റഷീദിനെ ചോദ്യം ചെയ്തു.
ചെന്നൈ- തിരുവനന്തപുരം മെയിലില്‍ എറണാകുളത്തിനു യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ 30നാണു തമിഴ്‌നാട് സ്വദേശി ആര്‍ വേലുസ്വാമിയുടെ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും മോഷണം പോയത്. ഈ മൊബൈലില്‍ സേവ് ചെയ്തിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് കള്ളന്‍ പണം പിന്‍വലിയ്ക്കാന്‍ ശ്രമം നടത്തിയത്.
ഒന്നാം തീയതി രാവിലെ ആറരയോടെ നാഗമ്പടം നെഹ്‌റുസ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ വരികയായിരുന്നു പൊലീസുകാരന്‍. ഈ സമയം നാഗമ്പടം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള എസ്ബിടി എടിഎം കൗണ്ടറിനു മുന്നില്‍ നിന്ന യുവാവ് സഹായം അഭ്യര്‍ഥിച്ചു.
തുടര്‍ന്ന് യുവാവിനൊപ്പം എടിഎം കൗണ്ടറില്‍ കയറിയ പൊലീസുകാരന്‍ യുവാവ് പറഞ്ഞതനുസരിച്ച് ആദ്യം രണ്ടായിരം രൂപയും പിന്നീട് 15,000 രൂപയും പിന്‍വലിച്ചുകൊടുത്തു. ഈ സമയം പൊലീസുകാരന്റെ മുഖം ക്യാമറയില്‍ പതിയുകയായിരുന്നു. പൊലീസുകാരന്‍ മൂന്നു മിനിറ്റുമാത്രമേ കൗണ്ടറിനുള്ളില്‍ ചെലവഴിച്ചിട്ടുള്ളൂ. എന്നാല്‍ എടിഎം കാര്‍ഡ് മോഷ്ടിച്ചുവെന്ന് സംശയിക്കപ്പെടുന്നയാള്‍ 45 മിനിറ്റോളം കൗണ്ടറിനുള്ളില്‍ ചെലവഴിച്ചിട്ടുണ്ട്.












Click it and Unblock the Notifications