കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപക യോഗ്യതാ പരീക്ഷയില്‍ കൂട്ടത്തോല്‍വി

  • By Shabnam Aarif
Google Oneindia Malayalam News

Exam Writing
തിരുവനന്തപുരം: സംസ്ഥാനത്ത്‌ ആദ്യമായി നടത്തിയ അധ്യാപക യോഗ്യതാ പരീക്ഷയുടെ (ടെറ്റ്‌) ഫലം പുറത്തു വന്നു. കൂട്ടത്തോല്‍വിയാണ്‌ ടെറ്റില്‍ ഉണ്ടായിരിക്കുന്നത്‌. പരീക്ഷ എഴുതിയവരില്‍ വെറും 8,000 പേര്‍ മാത്രമാണ്‌ ജയിച്ചത്‌.

എല്‍പി, യുപി, ഹൈസ്‌കൂള്‍ എന്നീ മൂന്ന്‌ വിഭാഗങ്ങളിലും കൂടിയാണ്‌ ഈ 8,000 പേര്‍ യോഗ്യത നേടിയിരിക്കുന്നത്‌. അതായത്‌ പരീക്ഷ എഴുതിയവരില്‍ 93 ശതമാനം പേരും പരാജയപ്പെടുകയാണ്‌ ഉണ്ടായിരിക്കുന്നത്‌.

ഒരു ലക്ഷത്തി അന്‍പതിനായിരത്തി അറുനൂറ്റി നാല്‍പ്പത്തിയേഴ്‌ പേരാണ്‌ ആകെ പരീക്ഷ എഴുതിയിരുന്നത്‌. 41,610 പേര്‍ ആണ്‌ എല്‍പി വിഭാഗത്തില്‍ ആകെ പരീക്ഷ എഴുതിയിരിക്കുന്നത്‌. ഇതില്‍ 3,946 പേരാണ്‌ യോഗ്യത നേടിയിരിക്കുന്നത്‌. അതായത്‌ വിജയശതമാനം വെറും 9.48.

58,375 പേര്‍ ആകെ പരീക്ഷ എഴുതിയിരിക്കുന്ന യുപി വിഭാഗത്തില്‍ 2,447 പേരാണ്‌ വിജയിച്ചിരിക്കുന്നത്‌. 4.19 ആണ്‌ വിജയശതമാനം.

വെറും 3.17 ശതമാനം പേര്‍ മാത്രമാണ്‌ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ യോഗ്യത നേടിയിരിക്കുന്നത്‌. 50,662 പേര്‍ പരീക്ഷ എഴുതിയതില്‍ 1,607 പേര്‍ മാത്രമാണ്‌ വിജയിച്ചിരിക്കുന്നത്‌.

വിജയിച്ച 8,000 പേരില്‍ ആകെ മൂന്ന്‌ പേര്‍ക്ക്‌ മാത്രമാണ്‌ 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്‌ നേടി ടെറ്റില്‍ യോഗ്യത നേടാനായത്‌. എണ്‍പത്‌ ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്‌ നേടിയവര്‍ക്ക്‌ ഇരുപതിനായിരും രൂപ വീതം ക്യാഷ്‌ അവാര്‍ഡ്‌ നല്‍കുന്നതായിരിക്കും.

ജിതിന്‍രാജ്‌ പിഎ (വയനാട്‌), ആന്‍ മേരി ജോയ്‌ (കോട്ടയം), മിനു ജിഎസ്‌ (തിരുവനന്തപുരം) എന്നിവരാണ്‌ എണ്‍പത്‌ ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്‌ നേടി വിജയിച്ച്‌ ക്യാഷ്‌ അവാര്‍ഡിന്‌ അര്‍ഹരായിരിക്കുന്നത്‌.

എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ആദ്യ മൂന്ന്‌ സ്ഥാനങ്ങള്‍ നേടിയവരുടെ പേര്‌ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

എല്‍പി - ജിതിന്‍രാജ്‌ പിഎ (വയനാട്‌), ജോമേഷ്‌ വര്‍ഗീസ്‌ (എറണാകുളം), സവിത സികെ (മലപ്പുറം).

യുപി - അര്‍ജുന്‍ പി (പാലക്കാട്‌), സെറീന പിഎ (എറണാകുളം), വിനീത എംഎ (കോഴിക്കോട്‌).

ഹൈസ്‌കൂള്‍ - ആന്‍മേരി ജോയ്‌ (കോട്ടയം), മിനു ജിഎസ്‌ (തിരുവനന്തപുരം), ജയശ്രീ പി (കോഴിക്കോട്‌).

English summary
The result of the first teachers Eligibility Test done in Kerala has come out. Unfortunately 93 percent who has written the test got failed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X