റോജര്‍ ഫെഡറര്‍ക്ക് വധഭീഷണി

ഒരു അജ്ഞാത ബ്ലോഗര്‍ ആണ് സ്വിസ് താരത്തിന് നേരെ വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. വധഭീഷണി ുയര്‍ന്ന സാഹചര്യത്തില്‍ ഫെഡറര്‍ക്കും കുടുംബത്തിനും കളി നടക്കുന്ന ഷാങ്‌ഹായ് നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ടെന്നിസ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബര്‍ 6ന് ഫെഡററെ വധിക്കും എന്നാണ് എന്നായിരുന്നു ബ്ലോഗിലെ സന്ദേശം. ഒരാള്‍ വാളും കൈയില്‍ ഏന്തി ഫെഡററുടെ തല കൊയ്യുന്നതായി ഒരു ചിത്രവും ഇയാള്‍ ഈ വധ ഭീഷണി ബ്ലോഗിന് ഒപ്പം പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
ഈ വധഭീഷണി ആരെങ്കിലും ഒപ്പിച്ച തമാശയാണോ എന്നുറപ്പില്ലാത്തതിനാല്‍ ഫെഡററുടെ ജീവന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ വയ്യ എന്ന നിലപാടിലാണ് ടൂര്‍ണമെന്റ് സംഘാടകര്‍. അതുകൊണ്ടാണ് അദ്ദേഹത്തിനും കുടുംബത്തിനും കനത്ത സുരക്ഷ തന്നെ അവര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2011ലെ ഷാങ്‌ഹായ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ 17 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡറര്‍ പരാജയപ്പെട്ടിരുന്നു.
കുടുംബസമേതം ആണ് ഷാങ്‌ഹായ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ റോജര്‍ ഫെഡറര്‍ എത്തിയിരിക്കുന്നത്. അദ്ദേഹം താമസിക്കുന്ന ഹോട്ടലിനും കനത്ത സുരക്ഷ തന്നെയാണ് ടൂര്‍ണമെന്റ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്‌ചയില്‍ കൂടുതല്‍ അദ്ദേഹം ചൈനയില്‍ ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications