കാവേരി പ്രശ്‌നം: പ്രക്ഷോഭം ശക്തമാകുന്നു

കാവേരി നദീജല അതോറിറ്റിയുടെ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 29ാം തിയ്യതി മുതല്‍ തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാന്‍ കര്‍ണാടക നിര്‍ബന്ധിതരായിരുന്നു. അതോറിറ്റിയുടെ തീരുമാനം ശരിവെച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയെയെ തുടര്‍ന്നാണ് വെള്ളം വിട്ടുകൊടുക്കേണ്ടി വന്നത്. പ്രതിദിനം 9000 ഘനയടി വെള്ളമാണ് നല്‍കേണ്ടത്.
കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്നും കബനി റിസര്‍വോയറില്‍ നിന്നുമാണ് ഇപ്പോള്‍ വെള്ളം നല്‍കികൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ വെള്ളം നല്‍കുന്നത് സംസ്ഥാനത്തെ മാണ്ഡ്യ, മൈസൂര്‍, ചാമരാജ നഗര്‍ പ്രദേശങ്ങളിലെ കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നതാണ് കര്‍ണാടകയുടെ പ്രശ്‌നം.
വെള്ളം വിട്ടുകൊടുക്കാനുള്ള തീരുമാനം പുറത്തുവന്ന ഉടനെ തന്നെ മേഖലകളില്‍ പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞിരുന്നു. റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തിയാണ് കര്‍ഷകര്‍ പ്രതിഷേധമറിയിച്ചത്.
നൂറിലധികം വര്‍ഷമായി ഇരുസംസ്ഥാനങ്ങളും തമ്മില്‍ കാവേരി നദി ജലത്തിന്റെ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനു മുമ്പുണ്ടായ കാവേരി പ്രക്ഷോഭത്തില്‍ കര്‍ണാടകയിലുള്ള നിരവധി തമിഴ് കുടുംബങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു.












Click it and Unblock the Notifications