കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചകവാതകവില വീണ്ടും കൂട്ടി

  • By Nisha Bose
Google Oneindia Malayalam News

LPG
ദില്ലി: സര്‍വ്വത്ര മേഖലയിലേയും വിലക്കയറ്റം മൂലം നട്ടം തിരിയുന്ന ജനത്തിന്റെ നടുവൊടിച്ചു കൊണ്ട് പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. പുതുക്കിയ നിരക്ക് അനുസരിച്ച് സബ്‌സിഡിയുളള ഒരു സിലിണ്ടറിനു മേല്‍ 11.42 രൂപ വര്‍ധിക്കും. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 12.17 രൂപയും കൂടും.

ഡീലര്‍ കമ്മീഷന്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് മറ്റൊരു വില വര്‍ധന കൂടി ജനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. കമ്മീഷന്‍ കൂട്ടണമെന്നാവശ്യപ്പെട്ട് എല്‍പിജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ കഴിഞ്ഞ മാസം മുപ്പതിന് സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന പെട്രോളിയം മന്ത്രിയുടെ ഉറപ്പിന്‍മേല്‍ അവര്‍ സമരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

കഴിഞ്ഞയാഴ്ച ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന്റെ വില 789 രൂപയില്‍ നിന്ന് 918.50 രൂപയാക്കിയും വ്യവസായ ആവശ്യത്തിനുളള സിലിണ്ടറിന്റെ വില 1435 രൂപയില്‍ നിന്ന് 1648 രൂപ ആക്കിയും വര്‍ധിപ്പിച്ചിരുന്നു.

പെട്രോള്‍ പമ്പ് ഉടമകളുടെ കമ്മീഷന്‍ ഉയര്‍ത്തുന്ന കാര്യവും പെട്രോളിയം മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. അതുകൊണ്ടു തന്നെ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയും കൂടിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പമ്പ് ഉടമകളുടെ കമ്മീഷന്‍ പെട്രോള്‍ ലിറ്ററിന് 23 പൈസ മുതല്‍ 1.72 രൂപ വരെയും ഡീസലിന് 10 പൈസ മുതല്‍ 1.01 രൂപവരെയും കൂട്ടാനാണ് നീക്കം.

English summary
Cooking gas (LPG) price was on Saturday hiked by Rs 11.42 per cylinder following the government's decision to raise commission paid to the dealers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X