തീവണ്ടിയിലെ കക്കൂസില്‍ നിന്ന് ഹല്‍വ പിടിച്ചെടുത്തു

കോഴിക്കോട് നിന്നാണ് കൂടുതലായും ബേക്കറി സാധനങ്ങളും പഴങ്ങളും കയറ്റുന്നത്. ക്വിന്റല്‍ കണക്കിന് സാധനങ്ങളാണ് ഇത്തരത്തില്‍ അനധികൃതമായി കടത്തുന്നത്. പലപ്പോഴും കക്കൂസിന്റെ വാതില്‍ തുറക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ഇവര്‍ സാധനങ്ങള്‍ കുത്തി നിറയ്ക്കാറുണ്ടെന്നും യാത്രക്കാര്‍ പറയുന്നു.
പാഴ്‌സല്‍ ഇനത്തില്‍ റെയില്‍വേയ്ക്ക് ലഭിയ്‌ക്കേണ്ട നല്ലൊരു തുക ഇതു വഴി നഷ്ടമാവുന്നു. ഇത്തരത്തില്‍ സാധനങ്ങള്‍ കടത്തുന്നത് തടയാന്‍ കര്‍ശന പരിശോധന വേണമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.
അനധികൃതമായി ഭക്ഷണസാധനങ്ങള്‍ കടത്തുന്നത് പിടിയ്ക്കാന്‍ നിലവില്‍ സ്ഥിരം സംവിധാനങ്ങളൊന്നുമില്ല. ഇത്തരത്തില്‍ ചരക്കു കൂലി വെട്ടിച്ച് സാധനം കടത്തുന്നവരെ പിടിക്കാന്‍ വല്ലപ്പോഴും മാത്രമാണ് പരിശോന നടത്തുന്നതും. ഇതു കൊണ്ടു തന്നെ അനധികൃതമായി സാധനങ്ങള്‍ കടത്തുന്നത് വ്യാപകമാണ്.












Click it and Unblock the Notifications