കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയിലെ കക്കൂസില്‍ നിന്ന് ഹല്‍വ പിടിച്ചെടുത്തു

  • By Nisha Bose
Google Oneindia Malayalam News

Halwa
വടകര: കോയമ്പത്തൂര്‍-മംഗലാപുരം ഫാസ്റ്റ് പാസഞ്ചറിലെ കക്കൂസിനുള്ളില്‍ സൂക്ഷിച്ച 300 കിലൊ ഹല്‍വ റെയില്‍വേ അധികൃതര്‍ പിടികൂടി. കക്കൂസിനുള്ളില്‍ ഹല്‍വ സൂക്ഷിച്ചിരിക്കുന്ന വിവരം യാത്രക്കാരാണ് അധികൃതരെ അറിയിച്ചത്. ശരിയായ വിധത്തില്‍ പൊതിയുക പോലും ചെയ്യാതെയാണ് ഹല്‍വ കക്കൂസിനുള്ളില്‍ കയറ്റി വച്ചത്. ചരക്കുകൂലി വെട്ടിക്കാനായി ഭക്ഷണസാധനങ്ങള്‍ കക്കൂസുകളിലും പുറത്തെ ഇടനാഴികളും കയറ്റുന്നത് പതിവ് കാഴ്ചയാണ്.

കോഴിക്കോട് നിന്നാണ് കൂടുതലായും ബേക്കറി സാധനങ്ങളും പഴങ്ങളും കയറ്റുന്നത്. ക്വിന്റല്‍ കണക്കിന് സാധനങ്ങളാണ് ഇത്തരത്തില്‍ അനധികൃതമായി കടത്തുന്നത്. പലപ്പോഴും കക്കൂസിന്റെ വാതില്‍ തുറക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ഇവര്‍ സാധനങ്ങള്‍ കുത്തി നിറയ്ക്കാറുണ്ടെന്നും യാത്രക്കാര്‍ പറയുന്നു.

പാഴ്‌സല്‍ ഇനത്തില്‍ റെയില്‍വേയ്ക്ക് ലഭിയ്‌ക്കേണ്ട നല്ലൊരു തുക ഇതു വഴി നഷ്ടമാവുന്നു. ഇത്തരത്തില്‍ സാധനങ്ങള്‍ കടത്തുന്നത് തടയാന്‍ കര്‍ശന പരിശോധന വേണമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.

അനധികൃതമായി ഭക്ഷണസാധനങ്ങള്‍ കടത്തുന്നത് പിടിയ്ക്കാന്‍ നിലവില്‍ സ്ഥിരം സംവിധാനങ്ങളൊന്നുമില്ല. ഇത്തരത്തില്‍ ചരക്കു കൂലി വെട്ടിച്ച് സാധനം കടത്തുന്നവരെ പിടിക്കാന്‍ വല്ലപ്പോഴും മാത്രമാണ് പരിശോന നടത്തുന്നതും. ഇതു കൊണ്ടു തന്നെ അനധികൃതമായി സാധനങ്ങള്‍ കടത്തുന്നത് വ്യാപകമാണ്.

English summary
Nearly 300 kg of ‘halwa' was seized from the train toilet during an inspection held by railway authorities.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X