Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം-ആര്‍ എസ് എസ് അവിശുദ്ധ ബന്ധം: കെപിഎ മജീദ്

സംസ്ഥാനത്ത് സി പി എമ്മും-സംഘപരിവാര്‍ സംഘടനകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് ആര്‍ എസ് എസ് മുഖവാരികയില്‍ സി പി എമ്മിനെ പുകഴ്ത്തിയുള്ള ലേഖനമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആരോപിച്ചു.

KPA Majeed

അടുത്ത കാലത്തായി സി പി എം സ്വീകരിക്കുന്ന മൃതുഹിന്ദുത്വ നിലപാട് സംഘപരിവാറിനെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണെന്ന ആരോപണത്തിന് ബലം നല്‍കുന്നതാണ് പ്രസ്തുത ലേഖനം. വാരിക പുറത്തിറങ്ങി ദിവസങ്ങളായിട്ടും ലേഖനത്തെ തള്ളിപ്പറയാന്‍ സി പി എമ്മിന്റെയോ ആര്‍ എസ് എസിന്റെയോ നേതാക്കളാരും തയ്യാറായിട്ടില്ലെന്നതും കൗതുകകരമാണ്.

ലേഖനത്തില്‍ സൂചിപ്പിക്കുന്ന സി പി എം-ആര്‍ എസ് എസ് സൗഹൃദത്തെക്കുറിച്ച് സി പി എം നിലപാട് വ്യക്തമാക്കണം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വേളയില്‍ ബി ജെ പി നേതാവായിരുന്ന പി പി മുകുന്ദന്‍ വെളിപ്പെടുത്തിയ സി പി എം-ബി ജെ പി രഹസ്യബന്ധം യാഥാര്‍ത്ഥ്യമാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതാണ് ടി ജി മോഹന്‍ദാസിന്റെ കേസരിയിലെ ലേഖനം.

ഏറെ വിവാദമുണ്ടാക്കിയ ടി പി ചന്ദ്രശേഖരന്‍ കൊലപാതകത്തെ കേരളത്തിലെ മുഴുവന്‍ കക്ഷികളും അപലപിച്ചപ്പോഴും ബി ജെ പി മാത്രം അപലപിക്കാതിരുന്നതും കണ്ണൂരില്‍ കൊലചെയ്യപ്പെട്ട എബിവിപി പ്രവര്‍ത്തകന്റെ വീട് സി പി എം ജില്ലാ സെക്രട്ടറി സന്ദര്‍ശിച്ചതും ഈ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്. കൊലപാതക രാഷ്ട്രീയത്തിലൂടെ മുഖം വികൃതമായ സി പി എം നിലനില്‍പ്പിന് വേണ്ടിയാണ് ഇത്തരം രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+