ജഗതിയ്ക്ക് എല്ലാവരേയും തിരിച്ചറിയാം

എന്നാല്‍ സംസാരശേഷിയും ശരീരത്തിന്റെ വലതുവശത്തിന്റെ ചലനശേഷിയും പൂര്‍ണ്ണമായി തിരിച്ചു കിട്ടാത്തതിനാലാണ് നടന്റെ ആശുപത്രി വാസം നീണ്ടു പോകുന്നത്. ന്യൂറോളജി, ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ എന്നീ വകുപ്പുകളിലെ ഡോക്ടര്‍മാരാണ് ഇപ്പോള്‍ ജഗതിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.
ഏഴു മാസമായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുകയാണ് ജഗതി. മുറിവുകളെല്ലാം കരിഞ്ഞു. ഭക്ഷണം നല്‍കാന്‍ ഇട്ടിരുന്ന ട്യൂബുകളും മാറ്റി. കേള്‍ക്കുന്ന ഗാനങ്ങള്‍ക്ക് അനുസരിച്ചു ചുണ്ടുകള്‍ ചലിപ്പിക്കാനും നടന് കഴിയുന്നുണ്ട്.
ഇത് നല്ല ലക്ഷണമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി ജഗതിയുടെ മകന്‍ രാജ്കുമാര്‍ അറിയിച്ചു. ജഗതിയുടെ തിരിച്ചു വരവിനായി ആറന്‍മുളയില്‍ രാജ്കുമാര്‍ വള്ളസദ്യയും നടത്തിയിരുന്നു.
കഴിഞ്ഞ മാര്‍ച്ച് പത്തിന് കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത് വച്ചാണ് ജഗതി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ജഗതിയെ ഏപ്രില്‍ 12നാണ് വെല്ലൂരിലേയ്ക്ക് മാറ്റിയത്.












Click it and Unblock the Notifications