Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യോളി മനോജ് വധം: വിചാരണ നിര്‍ത്തിവച്ചു

കോഴിക്കോട്: ബിജെപി പ്രവര്‍ത്തകനായ പയ്യോളി മനോജിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കാന്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് കോടതി വിചാരണ നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടത്. മനോജിന്റെ ബന്ധുക്കളുടെ അപേക്ഷ പരിഗണിച്ചാണ ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കിയത്.

കേസില്‍ ഈ മാസം 30ന് വിചാരണ ആരംഭിക്കാനിരിയ്ക്കുകയായിരുന്നു. 2012 ഫെബ്രുവരി 12 നാണ് ബിജെപി പ്രവര്‍ത്തകനായ മനോജിനെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. കേസിലെ യഥാര്‍ത്ഥപ്രതികള്‍ അല്ല പിടിയിലായതെന്ന് അറസ്റ്റിലായ പ്രതികള്‍ അറിയിച്ചിരുന്നു. പാര്‍ട്ടിയ്ക്ക് വേണ്ടി തങ്ങള്‍ കുറ്റമേറ്റെടുക്കുകയായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി.

പാര്‍ട്ടിക്കു വേണ്ടി തങ്ങള്‍ കുറ്റം ഏല്‍ക്കുകയായിരുന്നെന്നും അറസ്റ്റിലായ പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ ആറു പേര്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും കോടതിയെ അറിയിച്ചിരുന്നു. ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളുള്‍പ്പടെ 15 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

കേസിലെ ഒന്നാം പ്രതിയായ പയ്യോളി ഓട്ടോ സെക്ഷന്‍ സിഐടിയു സെക്രട്ടറിയുമായ അജിത് കുമാര്‍ സിപിഎമ്മിനെതിരെ രംഗത്തെത്തിയിരുന്നു. കേസില്‍ നിന്നു രക്ഷിക്കാമെന്നു പാര്‍ട്ടി ഉറപ്പു നല്‍കിയിരുന്നതാണെന്നും എന്നാല്‍ പിന്നീട് വഞ്ചിച്ചെന്നും അജിത് കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+