കേരളം ഭരിക്കുന്നത് ലീഗാണെന്ന് ഇബ്രാഹിം കുഞ്ഞ്

മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ പല തീരുമാനങ്ങളുമെടുക്കുന്നതെന്ന് ആരോപണം മുന്‍പ് തന്നെ ഉയര്‍ന്നിട്ടുള്ളതാണ്. ലീഗിന് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ കെ മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വരികയും ചെയ്തു.
പല വിഷയങ്ങളിലും ലീഗിന്റെ താത്പര്യത്തിന് വഴങ്ങി തീരുമാനമെടുക്കേണ്ടതായി വന്നിട്ടുണ്ട്. അഞ്ചാം മന്ത്രിയെ നല്‍കുന്നതിനെ സംബന്ധിച്ച് ഒട്ടേറെ വിവാദമുണ്ടായെങ്കിലും ഒടുവില്‍ ലീഗിന്റെ തീരുമാനമാണ് വിജയിച്ചത്. പലപ്പോഴും കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ലീഗിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.
പല വിഷയങ്ങളിലും കോണ്‍ഗ്രസ്-ലീഗ് അഭിപ്രായഭിന്നത മറനീക്കി പുറത്തു വരികയും ചെയ്തിട്ടുണ്ട്. കള്ള് ചെത്ത് നിരോധിക്കുന്നതിനെ ചൊല്ലിയാണ് ഒടുവില്‍ ഈ ബന്ധം ഉലഞ്ഞത്. കള്ള് ചെത്ത് പൂര്‍ണ്ണമായും നിരോധിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടപ്പോള്‍ ഇത് അപ്രായോഗികമാണെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്.












Click it and Unblock the Notifications