Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറാജ് പത്രത്തിന് മുമ്പില്‍ റിലേ നിരാഹാരം

Siraj Daily- Strike
കോഴിക്കോട്: സിറാജ് ദിനപത്രത്തില്‍ നിന്ന് അന്യായമായി പിരിച്ചുവിട്ട കെ എന്‍ ഇ എഫ് സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയും സിറാജ് സെല്‍ ട്രഷററുമായ കെ പി ബിനീഷിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സിറാജിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ റിലേ നിരാഹാര സമരത്തിന് തുടക്കമായി.

സിറാജ് ഹെഡ്ഡോഫീസിനു മുമ്പില്‍ നിരാഹാര സമരം മനുഷ്യാവകാശ പ്രവര്‍ത്തകനും പി യു സി എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ പി എ പൗരന്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമ രംഗത്തെ മനുഷ്യാവകാശ ലംഘനങ്ങളെ സമൂഹം അറിയാതെ പോകുകയാണെന്ന് പി എ പൗരന്‍ പറഞ്ഞു.

പത്രപ്രവര്‍ത്തക യൂനിയന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയും സിറാജ് സെല്‍ ചെയര്‍മാനുമായ എം എം ഷംസുദ്ദീന്‍ നിരാഹാരസമരത്തിന് തുടക്കം കുറിച്ചു. എ ഐ എന്‍ ഇ എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി പി ദിനകരന്‍, വര്‍ക്കിംഗ് കമ്മിറ്റിയംഗം ഷാഹിദ്, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം സുധീന്ദ്രകുമാര്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടറി സി വിനോദ് ചന്ദ്രന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശരീഫ് പാലോളി, കെ എന്‍ ഇ എഫ് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ്, ജില്ലാ പ്രസിഡന്റ് സോമന്‍, പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് നടുക്കണ്ടി അബൂബക്കര്‍, കെ പി വിജയകുമാര്‍, നടക്കാവ് വികസനസമിതി സെക്രട്ടറി കെ പി സത്യകൃഷ്ണന്‍, ഒരുമ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എം പി ബാബുരാജ് എന്നിവര്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+