കൂടുതല്‍ സഞ്ചരിക്കുന്നമാവേലിസ്‌റ്റോറുകള്‍ വരുന്നു

സപ്ലൈകോയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അരിക്കടയില്‍ ജയ അരി 21 രൂപയ്ക്കും മട്ട 16 രൂപയ്ക്കും ലഭ്യമാക്കും. കുടുംബത്തിനു മാസം 20 കിലോ വരെ നല്‍കുമെന്നും വിതരണം റേഷന്‍ കാര്‍ഡ് മുഖേന നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം തടയാന്‍ റേഷന്‍ കട വഴി 60,000 ടണ്‍ അരി ലഭ്യമാക്കുന്നുണ്ട്.
സപ്ലൈകോയുടെ നേതൃത്വത്തില്‍ കൂടുതല്‍ മാവേലി സ്‌റ്റോറുകള്‍ ആരംഭിക്കും. സംസ്ഥാനത്ത് നൂറില്‍ താഴെ പഞ്ചായത്തുകളിലാണ് മാവേലി സ്റ്റോര്‍ ഇല്ലാത്തത്. ഇവിടങ്ങളില്‍ ഉടന്‍ മാവേലി സ്‌റ്റോറുകള്‍ ആരംഭിക്കും. ഉള്ള പഞ്ചായത്തുകളില്‍ ഒന്നു കൂടി അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
രണ്ടാമത് മാവേലി സ്റ്റോര്‍ അനുവദിക്കുന്നതിനു സപ്ലൈകോയുടെ നിബന്ധനയില്‍ ഇളവ് വരുത്തിയിട്ടുണ്ട്. സബ്‌സിഡി നിരക്കിലുള്ള 13 സാധനങ്ങളുടെ കൂട്ടത്തില്‍ ജയ, കുറുവ അരിയും വെളിച്ചെണ്ണയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെല്ല് സംഭരണം കാര്യക്ഷമമായി നടപ്പാക്കും. ഡിസംബറിനുള്ളില്‍ ഒന്നര ലക്ഷം ടണ്‍ അരി സംഭരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
റേഷന്‍ കടകള്‍ ഉപഭോക്തൃസൗഹൃദങ്ങളായി മാറേണ്ടതുണ്ട്. എഫ്‌സിഐ ഡിപ്പോ ഗോഡൗണുകളില്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കേന്ദ്രമന്ത്രി കെ വി തോമസ് ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേരളത്തിലെ എഫ് സി ഐ യുമായി ബന്ധപ്പെട്ട കാര്യം അറിയിക്കും.
രജിസ്ട്രാര്‍ ഓഫീസുകളില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും. ഇവിടങ്ങളില്‍ കംപ്യൂട്ടറൈസേഷന്‍ പ്രാവര്‍ത്തികമാക്കും. 2009ലെ ലിസ്റ്റില്‍ പെട്ടവര്‍ക്കു ബി പി എല്‍ റേഷന്‍ കാര്‍ഡ് നല്‍കുന്നുണ്ടെന്നും ഇതിനായി കലക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എ പി എല്‍ -ബി പി എല്‍ വ്യത്യാസമില്ലാതെ കുടുംബങ്ങള്‍ക്കു ഒമ്പത് ഗ്യാസ് സിലണ്ടറുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി അനൂപ് പറഞ്ഞു.












Click it and Unblock the Notifications