• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൂടുതല്‍ സഞ്ചരിക്കുന്നമാവേലിസ്‌റ്റോറുകള്‍ വരുന്നു

വിലക്കയറ്റം തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകള്‍ ആരംഭിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. വില നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് അടുത്ത ആഴ്ച സപ്ലൈകോയുടെ നേതൃത്വത്തില്‍ അരിക്കട തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനൂപ് ജേക്കബ്.

സപ്ലൈകോയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അരിക്കടയില്‍ ജയ അരി 21 രൂപയ്ക്കും മട്ട 16 രൂപയ്ക്കും ലഭ്യമാക്കും. കുടുംബത്തിനു മാസം 20 കിലോ വരെ നല്‍കുമെന്നും വിതരണം റേഷന്‍ കാര്‍ഡ് മുഖേന നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം തടയാന്‍ റേഷന്‍ കട വഴി 60,000 ടണ്‍ അരി ലഭ്യമാക്കുന്നുണ്ട്.

സപ്ലൈകോയുടെ നേതൃത്വത്തില്‍ കൂടുതല്‍ മാവേലി സ്‌റ്റോറുകള്‍ ആരംഭിക്കും. സംസ്ഥാനത്ത് നൂറില്‍ താഴെ പഞ്ചായത്തുകളിലാണ് മാവേലി സ്റ്റോര്‍ ഇല്ലാത്തത്. ഇവിടങ്ങളില്‍ ഉടന്‍ മാവേലി സ്‌റ്റോറുകള്‍ ആരംഭിക്കും. ഉള്ള പഞ്ചായത്തുകളില്‍ ഒന്നു കൂടി അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

രണ്ടാമത് മാവേലി സ്റ്റോര്‍ അനുവദിക്കുന്നതിനു സപ്ലൈകോയുടെ നിബന്ധനയില്‍ ഇളവ് വരുത്തിയിട്ടുണ്ട്. സബ്‌സിഡി നിരക്കിലുള്ള 13 സാധനങ്ങളുടെ കൂട്ടത്തില്‍ ജയ, കുറുവ അരിയും വെളിച്ചെണ്ണയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെല്ല് സംഭരണം കാര്യക്ഷമമായി നടപ്പാക്കും. ഡിസംബറിനുള്ളില്‍ ഒന്നര ലക്ഷം ടണ്‍ അരി സംഭരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

റേഷന്‍ കടകള്‍ ഉപഭോക്തൃസൗഹൃദങ്ങളായി മാറേണ്ടതുണ്ട്. എഫ്‌സിഐ ഡിപ്പോ ഗോഡൗണുകളില്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കേന്ദ്രമന്ത്രി കെ വി തോമസ് ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേരളത്തിലെ എഫ് സി ഐ യുമായി ബന്ധപ്പെട്ട കാര്യം അറിയിക്കും.

രജിസ്ട്രാര്‍ ഓഫീസുകളില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും. ഇവിടങ്ങളില്‍ കംപ്യൂട്ടറൈസേഷന്‍ പ്രാവര്‍ത്തികമാക്കും. 2009ലെ ലിസ്റ്റില്‍ പെട്ടവര്‍ക്കു ബി പി എല്‍ റേഷന്‍ കാര്‍ഡ് നല്‍കുന്നുണ്ടെന്നും ഇതിനായി കലക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എ പി എല്‍ -ബി പി എല്‍ വ്യത്യാസമില്ലാതെ കുടുംബങ്ങള്‍ക്കു ഒമ്പത് ഗ്യാസ് സിലണ്ടറുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി അനൂപ് പറഞ്ഞു.

English summary
Supplyco sells essential commodities at subsidised prices to the public through the Maveli Stores. Supplyco will start moving Maveli Stores, Says minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more