സ്വത്ത് തര്‍ക്കം: തിലകന്റെ മകള്‍ കോടതിയിലേയ്ക്ക്

താന്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തന്നെ ഒഴിപ്പിക്കാന്‍ തിലകന്റെ ആദ്യഭാര്യയിലെ മക്കള്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് തിലകന്റെ രണ്ടാമത്തെ ഭാര്യയുടെ മകളായ സോണിയ കോടതിയെ സമീപിച്ചത്. തിലകന്‍ അവസാന നാളുകളില്‍ തിരുവനന്തപുരത്തെ പിആര്‍എസ് കോര്‍ട്ട് എന്ന അപ്പാര്‍ട്ട്‌മെന്റില്‍ സോണിയയോടൊപ്പമാണ് താമസിച്ചിരുന്നത്. അച്ഛന്റെ പേരിലുള്ള ഈ വീട്ടില്‍ നിന്ന് തന്നെ ഇറക്കി വിടരുതെന്നാണ് സോണിയയുടെ ആവശ്യം. കൂടാതെ തിലകന് ലഭിച്ച പുരസ്‌കാരങ്ങളും അവാര്‍ഡുകളും മറ്റാരെങ്കിലും ബലം പ്രയോഗിച്ച് എടുക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു.
തിലകന്റെ ആദ്യ ഭാര്യയിലെ മക്കളിലൊരാളായ ഷോബി തിലകന്‍ തന്നെ ഭീഷണിപ്പെടുത്തുന്നു. തിലകന് ലഭിച്ച പുരസ്‌കാരങ്ങള്‍ അടക്കമുള്ളവ കടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും സോണിയ ആരോപിച്ചു. ഹര്‍ജിക്കാരിയുടെ ആവശ്യം അംഗീകരിച്ച കോടതി ആസ്തികള്‍ വിലയിരുത്താന്‍ കമ്മീഷണറെ നിയോഗിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അപ്പാര്‍ട്ട്‌മെന്റിലെത്തി പരിശോധന നടത്തിയിരുന്നു. 1990ലാണ് തിലകന്‍ ഈ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത്.












Click it and Unblock the Notifications