അറബിപഠിയ്ക്കാത്ത കുട്ടിയെചങ്ങലക്കിട്ടു

മിന്‍ഹാജുല്‍ ഉലൂം മദ്രസയിലെ അധ്യാപകരായ കലീം അഹമ്മദും മൗലാന ഫര്‍ഹതും കുട്ടിയ്‌ക്കെതിരേ ക്രൂരമായ പീഡനമാണ് അഴിച്ചുവിട്ടത് പോലിസിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തില്‍ കെട്ടിയിട്ടതിന്റെ പാടുകളും പൊള്ളലേല്‍പ്പിച്ചതിനെ തുടര്‍ന്നുണ്ടായ മുറിവുകളുമുണ്ട്.
അറബി ഭാഷ പഠിയ്ക്കാന്‍ യാതൊരു താല്‍പ്പര്യവുമില്ലാതിരുന്ന കുട്ടി രണ്ടു തവണ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ശനിയാഴ്ച കുളിക്കാന്‍ പോകുന്നതിനിടെ രക്ഷപ്പെട്ടോടിയ 12 വയസ്സുകാരന്‍ സമീപത്തുള്ള ജഡ്ജിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.
മദ്രസാ അധികൃതര്‍ക്കെതിരേ സെക്ഷന്‍ 342, 23 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മദ്രസാ അധികൃതര്‍ക്കെതിരേ കുട്ടികളുടെ രക്ഷാകര്‍ത്താക്കളും രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications