ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം വിജയം

ഐഎന്‍എസ് ടെഗില്‍ നിന്നാണ് ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. ഇന്ത്യ ഈയിടെ റഷ്യയില്‍ നിന്നും സ്വന്തമാക്കിയ യുദ്ധക്കപ്പലാണ് ഐഎന്‍എസ് ടെഗ്.
ഞായറാഴ്‌ച പുലര്‍ച്ചെ ഗോവന്‍ തീരത്ത് വെച്ചായിരുന്നു ബ്രഹ്മോസിന്റെ പരീക്ഷണം. പരീക്ഷണം പൂര്‍ണ വിജയം ആയിരുന്നു എന്നും ലക്ഷ്യം വെച്ച കപ്പലിനെ മിസൈല്‍ തകര്‍ത്തും എന്നും അധികൃതര്‍ അറിയിച്ചു.
ഐഎന്‍എസ് തര്‍ക്ക, ഐഎന്‍എസ് ത്രികണ്ഡ് എന്നീ ഇന്ത്യയുടെ പക്കലുള്ള മറ്റ് രണ്ട് റഷ്യന്‍ യുദ്ധക്കപ്പലുകളിലും ബ്രഹ്മോസ് വിന്യസിക്കും. 2005 മുതല്‍ ബ്രഹ്മോസിന്റെ ആദ്യപതിപ്പ് നാവികസേനയുടെ ഭാഗമാണ്.
എന്നാല്‍ നാവികസേനയ്‌ക്ക് പുറമെ കരസേനയും ബ്രഹ്മോസ് ഉപയോഗപ്പെടുത്തുന്നുണ്ട്. അതുപോലെ വ്യോമസേനയ്‌ക്കും ഈ മിസൈല്‍ ഉപയോഗപ്പെടുത്താനുള്ള പരീക്ഷണത്തിന്റെ അന്തിമ ഘട്ടത്തിലാണ്.












Click it and Unblock the Notifications