കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണം തരംതാണ പ്രസിദ്ധിക്ക്‌:വാധ്ര

  • By Shabnam Aarif
Google Oneindia Malayalam News

Robert Vadra
ദില്ലി: തരംതാണ പ്രസിദ്ധിക്ക്‌ വേണ്ടിയാണ്‌ അരവിന്ദ്‌ കെജ്രിവാളും പ്രശാന്ത്‌ ഭൂഷണും തനിക്ക്‌ എതിരെ ആരോപണവുമായി രംഗത്ത്‌ എത്തിയിരിക്കുന്നത്‌ എന്ന്‌ റോബര്‍ട്ട്‌ വാധ്ര പ്രസ്‌താവന ഇറക്കി. പുതിയ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നതിന്‌ മുന്നോടിയാണ്‌ ഇത്‌ എന്നും അദ്ദേഹം പറയുന്നു.

വെള്ളിയാഴ്‌ചയാണ്‌ അരവിന്ദ്‌ കെജ്രിവാളും പ്രശാന്ത്‌ ഭൂഷണും പ്രിയങ്ക വാധ്രയുടെ ഭര്‍ത്താവും, യുപിഎ അധ്യക്ഷ സോണിയ ഗന്ധിയുടെ മരുമകനും ആയ വാധ്രയ്‌ക്ക്‌ എതിരെ ആരോപണം ഉന്നയിച്ചത്‌. എന്നാല്‍ ഞായറാഴ്‌ച മാത്രമാണ്‌ റോബര്‍ട്ട്‌ വാധ്ര ഇക്കാര്യത്തില്‍ തന്റെ പ്രതികരണം അറിയിക്കുന്നത്‌.

തന്റെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച്‌ കെട്ടുകഥയുണ്ടാക്കി തന്റെ കുടുംബത്തെ അപമാനിക്കാന്‍ ഉള്ള കെജ്രിവാളിന്റെയും അരവിന്ദ്‌ ഭൂഷണിന്റെയും നീക്കത്തില്‍ വിഷമം ഉണ്ട്‌.ഈ ആരോപണങ്ങള്‍ വിസ്‌തുതാ വിരുദ്ധം ആണെന്നും മാനനഷ്ട ഉണ്ടാക്കുന്നതാണ്‌ എന്നും വാധ്ര പറയുന്നു.

21 വര്‍ഷങ്ങളായി താന്‍ ബിസിനസ്‌ ചെയ്യുന്നു. സ്വകാര്യ വ്യക്തിയായ തന്റെ ഇടപാടുകള്‍ നിയമാനുസൃതം ആണ്‌. സത്യം അറിയേണ്ടവര്‍ക്കെല്ലാം അത്‌ പരിശോധിക്കാവുന്നതാണ്‌. വാധ്ര പറഞ്ഞു.

പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയായ ഡിഎല്‍എഫുമായുള്ള റോബര്‍ട്ട്‌ വാധ്രയ്‌ക്ക്‌ വാണിജ്യ ബന്ധം ഉണ്‌
ട്‌ എന്നും മൂന്ന്‌ വര്‍ഷങ്ങള്‍ കൊണ്ട്‌ വാധ്രയുടെ ആസ്‌തി 600 മടങ്ങ്‌ വര്‍ദ്ധിച്ചു എന്നും ആണ്‌ ഇന്ത്യ എഗെയ്‌ന്‍സ്‌റ്റ്‌ കറപ്‌ഷന്‍ (ഐഎസി) പ്രവര്‍ത്തകനായ കെജ്രിവാള്‍ വെള്ളിയാഴ്‌ച ആരോപിച്ചിരുന്നത്‌.

പലിശ ഇല്ലാത്ത വായ്‌പയായി 65 കോടി രൂപയും, രാജ്യത്തെ പല കണ്ണായ സ്ഥലങ്ങളും വാധ്രയ്‌ക്ക്‌ നല്‍കിയിട്ടുണ്ട്‌ എന്നും ഈ സാമ്പത്തിക സഹായങ്ങള്‍ എന്തിനായിരുന്നു എന്ന്‌ അന്വേഷിക്കണം എന്നും ആണ്‌ കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നത്‌.

English summary
Robert Vadra on Sunday dismissed as "utterly false, entirely baseless and defamatory" allegations over his property dealings with DLF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X