കാര്‍ ടിപ്പറിനടിയില്‍ പെട്ട് 4 പേര്‍ മരിച്ചു

അഞ്ചല്‍ സ്വദേശികളായ കളത്തുപുഴ ഭാരതീപുരമ ശ്രീഭദ്രയില്‍ ഭദ്രന്‍ (51), മകള്‍ ശ്രീകുട്ടി എന്നു വിളിക്കുന്ന മിഥുന (20), ഭാര്യാ സഹോദരിയായ ചെമ്പക രാമല്ലൂര്‍ പ്രമീളാ ഹൗസില്‍ അമ്പിളി എന്ന ജയപ്രദ (39), ഭാര്യാ മാതാവ് ഭാരതീപുരം ആനന്ദ ഭവനില്‍ ഭവാനി (71) എന്നിവരാണ് മരിച്ചത്.
ശനിയാഴ്‌ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം സംഭവിച്ചത്. കിളിമാനൂരില്‍ നിന്നും കടയ്‌ക്കലേക്ക് വന്ന ടിപ്പര്‍ ലോറി അഞ്ചലില്‍ നിന്നും നെയ്യാറ്റിന്‍കരയിലേക്ക് പോകുന്ന മാരുതിക്കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ശക്തമായ ഇടിയില്‍ ലോറിയുടെ അടിയില്‍ അകപ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയില്‍ ആണ്. ടിപ്പറുമായി കൂട്ടിയിടിച്ചപ്പോള്‍ തൊട്ടടുത്ത തോട്ടിലേക്ക് മറിഞ്ഞ കാറിനു മേല്‍ ടിപ്പര്‍ വീഴുകാണ് ഉണ്ടായത്. കാറിലുണ്ടായിരുന്ന നാല് യാത്രക്കാരും ലോറിക്കടിയില്‍ പെട്ട് ഞെരിഞ്ഞമര്‍ന്നാണ് മരിച്ചത്.
ഭദ്രന്റെ ഭാര്യാ മാതാവായ ഭവാനിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഹൃദയ സംബന്ധമായ ചികിത്സയിക്ക് കൊണ്ടു പോവുകയായിരുന്നു മാരുതി കാറില്‍.
മരണപ്പെട്ട ഭദ്രനാണ് കാര്‍ ഓടിച്ചിരുന്നത്. ടിപ്പര്‍ ലോറി ഓടിച്ചിരുന്ന ട്രൈവര്‍ സോമരാജനെ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.












Click it and Unblock the Notifications