വയലാര്‍ സാഹിത്യപുരസ്‌കാരം അക്കിത്തത്തിന്

ഇരുപത്തിയയ്യായിരം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരം സെനറ്റ് ഹാളില്‍ വയലാര്‍ രാമവര്‍മ്മയുടെ ചരമദിനം ആയ ഒക്ടോബര്‍ 27ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര ദാനം നടക്കും.
വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫസര്‍ എംകെ സാനു ആണ് പുരസ്‌കാരം സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വൈസ് പ്രസിഡന്റ് ഒഎന്‍വി കുറുപ്പ്, സെക്രട്ടറി സിവി ത്രിവിക്രമന്‍, സാഹിത്യകാരന്‍മാരായ കെപി രാമനുണ്ണി, സി രാധാകൃഷ്‌ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കെപി രാമനുണ്ണി, സി രാധാകൃഷ്‌ണന്‍, കണ്ണൂര്‍ സര്‍വ്വകലാശാല മലയാളം വിഭാഗം മേധാവി പ്രൊഫസര്‍ എംഎം ശ്രീധരന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിന് അക്കിത്തത്തിനെ തിരഞ്ഞെടുത്തിരിക്കുന്നത്.












Click it and Unblock the Notifications