• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വയലാര്‍ സാഹിത്യപുരസ്‌കാരം അക്കിത്തത്തിന്‌

  • By Shabnam Aarif

തിരുവനന്തപുരം: ഇപ്രാവശ്യത്തെ വയലാര്‍ സാഹിത്യ പുരസ്‌കാരത്തിന്‌ പ്രശസ്‌ത കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക്‌. അദ്ദേഹത്തിന്റെ 'അന്തിമഹാകാലം' എന്ന കവിത സമാഹാരത്തിനാണ്‌ പുരസ്‌കാരം നല്‍കിയിരിക്കുന്നത്‌.

ഇരുപത്തിയയ്യായിരം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. തിരുവനന്തപുരം സെനറ്റ്‌ ഹാളില്‍ വയലാര്‍ രാമവര്‍മ്മയുടെ ചരമദിനം ആയ ഒക്ടോബര്‍ 27ന്‌ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര ദാനം നടക്കും.

വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ്‌ പ്രസിഡന്റ്‌ പ്രൊഫസര്‍ എംകെ സാനു ആണ്‌ പുരസ്‌കാരം സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്‌. വൈസ്‌ പ്രസിഡന്റ്‌ ഒഎന്‍വി കുറുപ്പ്‌, സെക്രട്ടറി സിവി ത്രിവിക്രമന്‍, സാഹിത്യകാരന്‍മാരായ കെപി രാമനുണ്ണി, സി രാധാകൃഷ്‌ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കെപി രാമനുണ്ണി, സി രാധാകൃഷ്‌ണന്‍, കണ്ണൂര്‍ സര്‍വ്വകലാശാല മലയാളം വിഭാഗം മേധാവി പ്രൊഫസര്‍ എംഎം ശ്രീധരന്‍ എന്നിവരടങ്ങിയ സമിതിയാണ്‌ പുരസ്‌കാരത്തിന്‌ അക്കിത്തത്തിനെ തിരഞ്ഞെടുത്തിരിക്കുന്നത്‌.

English summary
Poet Akkitham Achuthan Namboothiri has bagged this year's Vayalar Rama Varma Literary Award instituted by Vayalar Rama Varma Memorial Trust for his work 'Anthimahakalam.'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X